ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും.ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം.അവസാന വട്ട കണക്കെടുപ്പിലും ആംആദ്മി പാര്‍ട്ടിയും ബിജെപിയും പ്രതീക്ഷയിലാണ്.

Last Updated : Feb 11, 2020, 05:27 AM IST
  • ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ സജീവ സാനിദ്ധ്യമായിരുന്നു.ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തില്‍ തന്നെയാണ് ബിജെപിയെ നേരിട്ടത്.ആം ആദ്മി പാര്‍ട്ടി തങ്ങള്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ വാഗ്ദാനങ്ങളും ഉയര്‍ത്തികാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും.ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം.അവസാന വട്ട കണക്കെടുപ്പിലും ആംആദ്മി പാര്‍ട്ടിയും ബിജെപിയും പ്രതീക്ഷയിലാണ്.

എക്സിറ്റ് പോളുകളും സര്‍വേകളും ആം ആദ്മി പാര്‍ട്ടിക്ക് അനികൂലമായ ജനവിധിയുണ്ടാകുമെന്ന പ്രവചനമാണ് നടത്തുന്നത്.എന്നാല്‍ ബിജെപിയാകട്ടെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്,ജെപി നദ്ദേ പാര്‍ട്ടി അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത ബിജെപിയുടെ പ്രചാരണം മുന്നില്‍ നിന്ന് നയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ സജീവ സാനിദ്ധ്യമായിരുന്നു.ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തില്‍ തന്നെയാണ് ബിജെപിയെ നേരിട്ടത്.ആം ആദ്മി പാര്‍ട്ടി തങ്ങള്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ വാഗ്ദാനങ്ങളും ഉയര്‍ത്തികാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വീണ്ടും അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.അതേസമയം ബിജെപി ആകട്ടെ അധികാരം പിടിച്ചെടുക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ്.കോണ്‍ഗ്രസ്‌ ഇക്കുറി ഡല്‍ഹി നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാനകുമെന്ന പ്രതീക്ഷയിലാണ്.

 

Trending News