നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

കൃത്യമായ കാരണമുള്ളവര്‍ക്ക് നിരോധിച്ച നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഒരവസരം കൂടി നല്‍കുമോയെന്ന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. 

Last Updated : Jul 4, 2017, 02:25 PM IST
നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യുഡല്‍ഹി: കൃത്യമായ കാരണമുള്ളവര്‍ക്ക് നിരോധിച്ച നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഒരവസരം കൂടി നല്‍കുമോയെന്ന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇതു സംബന്ധിച്ച വിഷയത്തില്‍ ഈ മാസം പതിനേഴിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ നിര്‍ദ്ദേശിച്ചു.

തീവ്രവാദ സംഘടനകളിലേക്ക് ഒഴുകുന്ന കള്ളപ്പണവും കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തോടെയാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി 500 ന്‍റെയും 1000 ന്‍റെയും നോട്ടുകള്‍ നിരോധിച്ചത്. ഡിംസബര്‍ 30ന് ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസിലൂടെയും അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം അവസാനിച്ചിരുന്നു. 

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സമയത്തിനുള്ളില്‍ നോട്ട് നിക്ഷേപിക്കാന്‍ കഴിയാതെ പോയ അനേകരുണ്ടെന്നും അവര്‍ക്ക് വേണ്ടി പഴയ 500,1000 നോട്ടുകള്‍ മാറിയെടുക്കാന്‍ ഒരവസരം കുടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

Trending News