തെലുങ്കാന തൂത്തുവാരി എൻഫോഴ്സ്മെൻറ്: മുൻ മന്ത്രിയുടെ മരുമകൻ അടക്കം അറസ്റ്റിൽ, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ വേട്ട

തെലുങ്കാനയിലെ പണമിരട്ടിപ്പ് സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് ചെയ്തത്

Written by - Zee Hindustan Malayalam Desk | Last Updated : Apr 11, 2021, 03:01 PM IST
  • മുൻ മന്ത്രിയുടെ മരുമകൻ അടക്കം അറസ്റ്റിൽ
  • മുൻ മന്ത്രിയുടെ മരുമകൻ അടക്കം അറസ്റ്റിൽ
  • കണക്കിൽപെടാത്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും ചെക്കുകളും പണമിടപാട് രേഖകളും പിടിച്ചെടുത്തു
  • തെലുങ്കാനയിലെ പണമിരട്ടിപ്പ് സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് ചെയ്തത്
തെലുങ്കാന തൂത്തുവാരി എൻഫോഴ്സ്മെൻറ്: മുൻ മന്ത്രിയുടെ മരുമകൻ അടക്കം അറസ്റ്റിൽ, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ വേട്ട

ഹൈദരാബാദ്: തെലങ്കാനയിൽ എൻഫോഴ്‌സമെന്റ് (Enforcement) ഡയറക്ടറേറ്റിന്റെ റെയ്ഡിൽ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തു. തെലുങ്കാനയിലെ മുൻമന്ത്രി നയിനി റെഡ്ഡിയുടെ മരുമകൻ ശ്രീനിവാസ റെഡ്ഡിയുടെ അടക്കം  ഏഴിടത്തായിരുന്നു റെയിഡ്. കണക്കിൽപെടാത്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും ചെക്കുകളും പണമിടപാട് രേഖകളും പിടിച്ചെടുത്തു. റെയ്ഡിൽ മൂന്ന് കോടി രൂപയും ഒരു കോടിരൂപയുടെ സ്വർണ്ണവും സ്ഥലമിടപാട് രേഖകളും കണ്ടെത്തിയിട്ടുണ്ട്.

തെലുങ്കാനയിലെ പണമിരട്ടിപ്പ് സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് ചെയ്തത്. തെലങ്കാനയിലെ  ഇ.എസ്.ഐ (Esi) മേഖലയിൽ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് റെയ്ഡ് നടന്നത്.

ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ

ശ്രീനിവാസ റെഡ്ഡി, മുകുന്ദ റെഡ്ഡി, മുൻമന്ത്രി നയിനി റെഡ്ഡിയുടെ പേഴ്‌സണൽ സെക്രട്ടറി ദേവിക റാണി, ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസ് മുൻ ഡയറക്ടർ എന്നിവരുടെ വീടുകൾ, ഓഫീസ് , അനുബന്ധസ്ഥാപനങ്ങൾ, വാഹനങ്ങൾ അടക്കം ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News