Farmers Protest: ബിജെപിയെ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തണം; ആഹ്വാനവുമായി കിസാൻ മഹാ പഞ്ചായത്ത്

മുസഫർ നഗറിലെ കിസാൻ മഹാ പഞ്ചായത്താണ് ബിജെപിയെ തെരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 01:39 AM IST
  • ഉത്തർപ്രദേശിൽ നിന്ന് ബിജെപിയെ തുടച്ചുനീക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ്‌ ടിക്കായത്ത് പറഞ്ഞു
  • കലാപം നടന്ന മണ്ണിൽ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി
  • കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27ലേക്ക് മാറ്റി
  • മിഷൻ യുപി, മിഷൻ പഞ്ചാബ്, മിഷൻ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന പ്രഖ്യാപിച്ചു
Farmers Protest: ബിജെപിയെ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തണം; ആഹ്വാനവുമായി കിസാൻ മഹാ പഞ്ചായത്ത്

ലഖ്നൗ: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ (BJP) തോൽപ്പിക്കണമെന്ന ആഹ്വാനവുമായി കിസാൻ മഹാ പഞ്ചായത്ത്. മുസഫർ നഗറിലെ കിസാൻ മഹാ പഞ്ചായത്താണ് (Kisan Mahapanchayat) ബിജെപിയെ തെരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്.  ഉത്തർപ്രദേശിൽ നിന്ന് ബിജെപിയെ തുടച്ചുനീക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ്‌ ടിക്കായത്ത് പറഞ്ഞു.

കലാപം നടന്ന മണ്ണിൽ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27ലേക്ക് മാറ്റി. നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ യുപി, മിഷൻ പഞ്ചാബ്, മിഷൻ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന പ്രഖ്യാപിച്ചു.

ALSO READ: Javed Akhtar ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല, RSSനെ താലിബാനോടുപമിച്ചതിൽ മാപ്പ് പറയണമെന്ന് ബിജെപി

ഭാരത് കിസാൻ യൂണിയൻ നേതാക്കളായ രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ദർശൻ പാൽ അടക്കമുള്ളവർ മഹാ പഞ്ചായത്തിനെത്തി. മഹാ പഞ്ചായത്തിന്റെ ഭാഗമായി യുപിയിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനിടെ കർഷകസമരത്തെ പിന്തുണച്ച് ബിജെപി എംപി വരുണ് ഗാന്ധി രംഗത്തെത്തി. കർഷകര്‍ നമ്മുടെ ചോരയും മാംസവുമാണെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കും വരെ ചർച്ചകൾ തുടരണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News