പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും.   

Last Updated : Apr 11, 2019, 10:50 AM IST
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും.

ഉത്തര്‍പ്രദേശിലെ 8, ബിഹാറിലും ഒഡിഷയിലും 4 വീതം, പശ്ചിമബംഗാളിലെ 2, അസം 5, മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, സംസ്ഥാനങ്ങളില്‍ മുഴുവന്‍ ലോക്സഭ മണ്ഡലങ്ങളിലും ആദ്യഘട്ടം വോട്ടിംഗ് പൂര്‍ത്തിയാകും. 

ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. ഹുറിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി തന്‍റെ വോട്ട് രേഖപ്പെടുത്തി

 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രാവിലെ തന്നെ തന്‍റെ വോട്ടിംഗ് രേഖപ്പെടുത്തി.

ജമ്മുകാശ്മീരിലും രാവിലെ വോട്ടിംഗ് ആരംഭിച്ചു.

 

ആന്ധ്രാപ്രദേശില്‍ രാവിലെ 7 മണിക്ക് വോട്ടിംഗ് ആരംഭിച്ചു.

 

ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭഗവത് നാഗ്പൂരില്‍ വോട്ടിംഗ് രേഖപ്പെടുത്തി.

 

 

Trending News