ഗ്വാളിയാർ: പറഞ്ഞാൽ കേട്ടില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാ.. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കും കോറോണ മാനദണ്ഡങ്ങൾ പലിക്കാത്തവർക്കും വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാർ രംഗത്ത്.
Also read: അമേരിക്കയിൽ നിന്നും പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു
എത്ര പറഞ്ഞാലും സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് ബോധമില്ലാത്ത ഇത്തരക്കാർക്ക് തെറ്റുകൾ ആവർത്തിക്കുന്നതിന് പിഴയ്ക്ക് പുറമെ ആശുപത്രി, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ മൂന്നു ദിവസത്തെ സന്നദ്ധ സേവനമാണ് ഇനി മുതൽ നടത്തേണ്ടി വരുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് മാസ്ക് ധരിക്കാത്തവർ, കോറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർ എന്നിവർക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, കോറോണ സെന്റർ, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ മൂന്നു ദിവസം സന്നദ്ധ സേവനം നടത്തണമെന്ന്.
Also read: എത്ര തണുപ്പായാലും ഇനി ലഡാക്കിൽ നിന്നും ഇന്ത്യൻ സൈന്യം പിന്മാറില്ല
മാത്രമല്ല ഭോപ്പാൽ, ഇൻഡോർ എന്നീ നഗരങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുന്നവരെ ജില്ലാ അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ നടപ്പാക്കുന്ന 'കിൽ കോറോണ' ക്യാമ്പയിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് കളക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.