Joshimath Landslide: ഭൂമി താഴുന്ന ഭീഷണിക്കിടെ കനത്ത മഞ്ഞുവീഴ്ചയില്‍ ജോഷിമഠ്, അപകടം വർദ്ധിച്ചേക്കാമെന്ന് സൂചന

Joshimath Landslide:  ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇതിനകം തന്നെ കനത്ത  പ്രകൃതിദുരന്തത്തിന്‍റെ ഭീഷണിയിലൂടെ കടന്നുപോകുകയാണ്. അതിനിടെയാണ് കനത്ത മഞ്ഞു വീഴ്ച്ചകൂടി ഉണ്ടായിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 01:54 PM IST
  • ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇതിനകം തന്നെ കനത്ത പ്രകൃതിദുരന്തത്തിന്‍റെ ഭീഷണിയിലൂടെ കടന്നുപോകുകയാണ്. അതിനിടെയാണ് കനത്ത മഞ്ഞു വീഴ്ച്ചകൂടി ഉണ്ടായിരിയ്ക്കുന്നത്.
Joshimath Landslide: ഭൂമി താഴുന്ന ഭീഷണിക്കിടെ കനത്ത മഞ്ഞുവീഴ്ചയില്‍ ജോഷിമഠ്, അപകടം വർദ്ധിച്ചേക്കാമെന്ന് സൂചന

 Joshimath Landslide: ഭൂമി താഴുന്ന ഭീഷണി നേരിടുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കനത്ത മഞ്ഞു വീഴ്ച. ജോഷിമഠിൽ വ്യാഴാഴ്ച മുതലാണ് കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. മഞ്ഞുവീഴ്ച മൂലം ജോഷിമഠില്‍  സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായേക്കാം എന്നാണ് സൂചനകള്‍. 

ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇതിനകം തന്നെ കനത്ത  പ്രകൃതിദുരന്തത്തിന്‍റെ ഭീഷണിയിലൂടെ കടന്നുപോകുകയാണ്. അതിനിടെയാണ് കനത്ത മഞ്ഞു വീഴ്ച്ചകൂടി ഉണ്ടായിരിയ്ക്കുന്നത്. കനത്ത മഞ്ഞു വീഴ്ച ഇവിടെ ജന ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കിയിരിയ്ക്കുകയാണ്. 

ജോഷിമഠിൽ നടക്കുന്ന കനത്ത മഞ്ഞുവീഴ്ചയുടെ വീഡിയോ കാണാം..

അതേസമയം, ഭൂമി താഴുന്ന പ്രതിഭാസം മൂലം ജോഷിമഠില്‍ ആയിരത്തോളം വീടുകളിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്. ഭീകരമായ വിധത്തില്‍ ചരിഞ്ഞുപോയ രണ്ടു ഹോട്ടലുകള്‍ പൊളിച്ചു മാറ്റാനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മൗണ്ട് വ്യൂ, ഹോട്ടൽ മലരി ഇൻ എന്നിവയാണ് നിലവില്‍ അപകടകരമായ അവസ്ഥയില്‍ വിള്ളലുകള്‍ ഉള്ളത്.

അതേസമയം, റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠില്‍ അനുദിനം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. വീടുകളില്‍ ഇനിയും കൂടുതല്‍ വിള്ളലുകള്‍ കാണപ്പെട്ടാല്‍ നഗരം വിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. 

ഇതുകൂടാതെ വീടുകൾ, ഹോട്ടലുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങൾ എന്നിവയും ഭൂമി താഴുന്നതിനെത്തുടര്‍ന്ന്  സുരക്ഷിതമല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, സ്ഥലത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിടവും സുരക്ഷിതമല്ലെന്ന് സിബിആർഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്  പൊളിക്കുന്ന ജോലി ബുധനാഴ്ച മുതൽ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിടത്തിന്‍റെ മുകൾ ഭാഗത്തും താഴെ ഭാഗത്തും കനത്ത വിള്ളലുകള്‍ ഉണ്ടായത് ജോലി ആവശ്യാർഥം ആ പരിസരത്തേക്ക് പോകുന്നവരിൽ ഭീതി പരത്തിയിട്ടുണ്ട്.
 
ചമോലി ജില്ലാ ഭരണകൂടം  പുറത്തിറക്കിയ ബുള്ളറ്റിനില്‍  പ്രദേശത്തെ വിള്ളലുകള്‍ ബാധിച്ച കെട്ടിടങ്ങളുടെ എണ്ണം 88 ൽ നിന്ന് 849 ആയി ഉയർന്നു.83 പ്രദേശങ്ങളിലായി 615 മുറികൾ താമസക്കാർക്കായി താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി ഭരണകൂടം കണ്ടെത്തിയതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു. ഈ ക്യാമ്പുകളിൽ ആകെ 2,190 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. 

ജനുവരി 4 ന്, പ്രദേശവാസികൾ ആഴത്തിലുള്ള മുഴക്കം കേട്ടിരുന്നു. ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News