ഇന്ദോര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മധ്യപ്രദേശിലെത്തി. ഇന്നലെ ഇന്ദോറിലെത്തിയ ഹിലരി ക്ലിന്റണ് പ്രശസ്തമായ അഹല്യ കോട്ട സന്ദര്‍ശിച്ചു.
ഔദ്യോഗിക പരിപാടികളുടെ ഭാഗമായല്ല യാത്ര. ഹോള്‍ക്കര്‍ രാജകുടുംബാംഗമായ റിച്ചാര്‍ഡ് ഹോള്‍ക്കറിന്റെ ക്ഷണം സ്വീകരിച്ചാണ് ഹിലരി ക്ലിന്റണ് മധ്യപ്രദേശില്‍ എത്തിയിരിക്കുന്നത്. ഇന്ന് ധാറിലെ മണ്ഡുവിലുള്ള ജഹാസ് മഹലും ഹിലരി ക്ലിന്റണ് സന്ദര്‍ശിച്ചു. മധ്യപ്രദേശിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹിലരി ക്ലിന്റണ് സന്ദര്‍ശിക്കും.
ഇന്നു വൈകുന്നേരത്തോടെ മഹേശ്വര് നഗരത്തിലേക്ക് തിരിക്കും. അവിടെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി ഹിലരി ക്ലിന്റണ് സംവദിക്കും. നര്‍മദയിലൂടെ ബോട്ട് യാത്ര നടത്താനും പരിപാടിയുണ്ട്. നാളെ ഇന്ദോറിലേക്ക് പോകുന്ന ഹിലരി ക്ലിന്റണ് വൈകീട്ടോടെ അമേരിക്കയിലേക്ക് തിരികെ പോകും.
#MadhyaPradesh: Hillary Clinton visited Jahaz Mahal in Dhar's Mandu. She is on a visit to the state from 11-13 March. pic.twitter.com/oXQoC0hesy
— ANI (@ANI) March 12, 2018