ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കും; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യയിലെവിടെയും സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. 

Last Updated : Nov 9, 2017, 09:14 PM IST
ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കും; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യയിലെവിടെയും സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. 

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്ത് എവിടെയും സന്ദര്‍ശനം നടത്തുന്നതിന്  ഇന്ത്യന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ തന്നെയാണ് അരുണാചല്‍ പ്രദേശും സന്ദര്‍ശിക്കുന്നതെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി.  

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചകളുടെ തീയതികള്‍ നിശ്ചയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Trending News