ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ മുന്നേറ്റത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് രാഹുലിനെ പ്രശംസിച്ചത്. 'ഞാന്‍ അജയ്യനാണ്, എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്, അതെ, ഇന്ന് എന്നെ തടുക്കാന്‍ കഴിയില്ല' എന്നായിരുന്നു ട്വീറ്റ്.
കര്‍ണാടകയില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. ആദ്യ ഫലസൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്ത് എടുത്തതെങ്കിലും വൈകാതെ തന്നെ കോണ്‍ഗ്രസ് കുതിച്ചു. ലീഡ് നിലയില്‍ മൂന്നക്കം കടന്ന കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ്. 224 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. പല ഘട്ടങ്ങളിലും കോണ്‍ഗ്രസിന്റെ ലീഡ് 120ന് മുകളില്‍ എത്തിയിരുന്നു.
ALSO READ: സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മകന്‍ യതീന്ദ്ര; കോൺഗ്രസിൽ തമ്മിലടി തുടങ്ങി?
രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. അതിനാല്‍ തന്നെ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് കൂടിയായി കര്‍ണാടക മാറിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21 ദിവസമാണ് രാഹുല്‍ കര്‍ണാടകയിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ കര്‍ണാടകയിലെ പാര്‍ട്ടിയുടെ മുന്നേറ്റം പോലും രാഹുലിന്റെ വിജയമായാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്ന കോണ്‍ഗ്രസിന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസം നല്‍കുന്ന സെമി ഫൈനലായി കര്‍ണാടക മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. കര്‍ണാടകയില്‍ വിജയിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പകരാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന നിലപാട് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചിരിക്കുന്നത്.
I'm invincible
I'm so confident
Yeah, I'm unstoppable today pic.twitter.com/WCfUqpNoIl
— Congress (@INCIndia) May 13, 2023
224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടിയത്. 5.3 കോടി വോട്ടര്‍മാരാണ് മെയ് 10ന് വിധിയെഴുതിയത്. 28 ലോകസഭാ സീറ്റുകള്‍ ഉള്ള കര്‍ണാടകയില്‍ ഭരണം പിടിക്കുക എന്നത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായാല്‍ കര്‍ണാടക തൂത്തുവാരാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...