Karnataka Assembly Elections 2023: ബസനഗൗഡ പട്ടീൽ യത്നാലിനും പ്രിയങ്ക് ഖാർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്

Karnataka Assembly Elections 2023:  കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷന്‍  മല്ലികാർജുൻ ഖാർഗെയുടെ മകന്‍ പ്രിയങ്ക് ഖാർഗെയ്ക്കും ബിജെപി നേതാവ് ബസനഗൗഡ പട്ടീൽ യത്നാലിനുമാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.    

Written by - Zee Malayalam News Desk | Last Updated : May 3, 2023, 10:59 PM IST
  • കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മകന്‍ പ്രിയങ്ക് ഖാർഗെയ്ക്കും ബിജെപി നേതാവ് ബസനഗൗഡ പട്ടീൽ യത്നാലിനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.
Karnataka Assembly Elections 2023: ബസനഗൗഡ പട്ടീൽ യത്നാലിനും പ്രിയങ്ക് ഖാർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്

Karnataka Assembly Elections 2023:  കർണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജാഗ്രതയും സംയമനവും പാലിക്കണമെന്നും തിരഞ്ഞെടുപ്പ് അന്തരീക്ഷം തകർക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ രണ്ട് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍...

കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷന്‍  മല്ലികാർജുൻ ഖാർഗെയുടെ മകന്‍ പ്രിയങ്ക് ഖാർഗെയ്ക്കും ബിജെപി നേതാവ് ബസനഗൗഡ പട്ടീൽ യത്നാലിനുമാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.  

Also Read:  Karnataka Assembly Elections 2023: കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പുകൾ  കത്തിച്ച് ബജ്‌റംഗ് ദൾ, കര്‍ണാടകയില്‍ കനത്ത പ്രതിഷേധം

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ പരാമർശമാണ്  പ്രിയങ്ക് ഖാർഗെയ്ക്ക് നോട്ടീസ് ലഭിക്കാന്‍ കാരണം. പ്രിയങ്ക് നടത്തിയത് അധിക്ഷേപ പരാമർശമാണെന്നും തിരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രതികരണം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഉള്ളിൽ അറിയിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ മോദിയെ 'കഴിവുകെട്ടയാൾ' (Nalayak) എന്ന് വിളിച്ചതാണ് നടപടിക്ക് കാരണം. പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പീയുഷ് ഗോയലാണ് പരമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

 പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ പ്രഥമദൃഷ്ട്യാലുള്ള ലംഘനമാനെന്നും അതുകൊണ്ട് തന്നെ പ്രതികരണം ലഭിക്കാതെ തന്നെ നടപടിയെടുക്കാവുന്നതാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. ചിറ്റപ്പൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് പ്രിയങ്ക് ഖാർഗെ.

കൂടാതെ, സോണിയാ ഗാന്ധിയെ വിഷകന്യ എന്ന് വിളിച്ച ബിജെപി നേതാവ്  ബസനഗൗഡ പട്ടീൽ യത്നാലിനും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.  ഇദ്ദേഹത്തിനും വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഉള്ളിൽ മറുപടി നൽകണമെന്നാണ് നിര്‍ദ്ദേശം.  ബീജാപൂർ സിറ്റിയിലെ ബിജെപ് സ്ഥാനാർഥിയാണ് പട്ടീൽ.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News