LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
New Delhi: രാജ്യത്ത് Covid വ്യാപനം അതി രൂക്ഷമായിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു...
കടുത്ത കൊറോണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്....
കൊറോണ രണ്ടാം തരംഗം ഒരു വലിയ കൊടുങ്കാറ്റായി വീണ്ടും എത്തിയിരിയ്ക്കുകയാണ്... നമുക്ക് മുന്‍പില്‍ ശക്തമായ വെല്ലുവിളിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഈ അവസരത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. നമ്മുടെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.
കോവിഡ് വ്യാപിക്കുന്ന ഈ അവസരത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഓക്സിജന്‍റെ കുറവ്. ഓക്സിജന്‍ പ്രതിസന്ധി നേരിടാന്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈകൊണ്ടു കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.
ലോകം കണ്ട ഏറ്റവും വലിയ കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യം ഉത്പാദിപ്പിച്ച വാക്സിനുകളാണ് നാം ഉപയോഗിക്കുന്നത് എന്നത് ഈയവസരത്തില്‍ എടുത്തുപറയേണ്ട കാര്യമാണ്.
കൊറോണ വൈറസിനെ നാം ഇതിനോടകം വളരെ ധൈര്യത്തോടെയാണ് നേരിട്ടത്. നമുക്ക് അത് തുടരേണ്ടതുണ്ട്. ഈയവസരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഓര്‍മ്മിക്കുന്നു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ സംയമനം പാലിക്കുക, കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക ഏറ്റവും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു.
Lockdown ഏറ്റവും ഒടുവിലത്തെ പ്രതിരോധ നടപടി ആയിരിയ്ക്കണം. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി തന്‍റെ അഭിസംബോധനയില്‍ എടുത്തു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...