Vande Bharath News: മൂത്രശങ്ക തീർക്കാൻ കയറിയത് വന്ദേഭാരതിൽ; വ്യാപാരിക്കുണ്ടായ നഷ്ടം എത്രയെന്നറിയുമോ

Man enters vande bharat train to urinate: ഹൈദരാബാദില്‍നിന്ന് സ്വന്തം സ്വദേശമായ  സിംഗ്രൗലിയിലേക്കുള്ള യാത്രയിലായിരുന്നു അബ്ദുളും ഭാര്യയും ഒപ്പം എട്ടുവയസ്സുകാരന്‍ മകനും യാത്ര ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 06:41 PM IST
  • ഹൈദരാബാദില്‍നിന്ന് ഭോപ്പാല്‍ സ്‌റ്റേഷനില്‍ ഇറങ്ങിയതോടെ അബ്ദുളിന് മൂത്രശങ്ക ഉള്ളതായി അനുഭവപ്പെട്ടു.
  • മാത്രമല്ല ടിക്കറ്റ് ഇല്ലാതെ വന്ദേഭാരതില്‍ കയറിയതിന് 1020 രൂപ അബ്ദുളിന് പിഴ ഒടുക്കേണ്ടതായും വന്നു.
Vande Bharath News: മൂത്രശങ്ക തീർക്കാൻ കയറിയത് വന്ദേഭാരതിൽ; വ്യാപാരിക്കുണ്ടായ നഷ്ടം എത്രയെന്നറിയുമോ

ഭോപ്പാല്‍: മൂത്രശങ്ക തീര്‍ക്കുന്നതിനായി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേ ഭാരത് തീവണ്ടിയുടെ ശുചിമുറിയില്‍ കയറിയ വ്യാപാരിക്ക് ആറായിരത്തോളം രൂപ നഷ്ടം സംഭവിച്ചു. മധ്യപ്രദേശ് സ്വദേശിയായ അബ്ദുള്‍ ഖാദിറിനാണ് മൂത്രത്തിന് വലിയ വില നൽകേണ്ടി വന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയതു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദില്‍നിന്ന് സ്വന്തം സ്വദേശമായ  സിംഗ്രൗലിയിലേക്കുള്ള യാത്രയിലായിരുന്നു അബ്ദുളും ഭാര്യയും ഒപ്പം എട്ടുവയസ്സുകാരന്‍ മകനും യാത്ര ചെയ്തത്.

ഹൈദരാബാദില്‍നിന്ന് ഭോപ്പാല്‍ സ്‌റ്റേഷനില്‍ ഇറങ്ങിയതോടെ അബ്ദുളിന് മൂത്രശങ്ക ഉള്ളതായി അനുഭവപ്പെട്ടു. ഇതോടെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന, ഇന്ദോറിലേക്കുള്ള വന്ദേഭാരത് തീവണ്ടിയുടെ ശുചിമുറിയില്‍ കയറി അദ്ദേഹം. എന്നാല്‍ ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ്, തീവണ്ടി പുറപ്പെട്ടു എന്ന കാര്യം അബ്ദുള് തിരിച്ചറിഞ്ഞത്. ഇതോടെ പുറത്തിറങ്ങാന്‍ സഹായിക്കണമെന്ന ആവശ്യവുമായി വ്യത്യസ്ത കോച്ചുകളിലെ മൂന്ന് ടിക്കറ്റ് കളക്ടര്‍മാരോടും നാല് പോലീസുകാരോടും അബ്ദുള്‍ അഭ്യര്‍ഥിച്ചു. 

ALSO READ: അതൊക്കെ അങ്ങ് സിനിമയിൽ; റോഡിലെ ബൈക്ക് റൊമാൻസിന് വൻ രൂപ പിഴയിട്ട് പോലീസ്, വീഡിയോ

എന്നാല്‍ ലോക്കോ പൈലറ്റിന് മാത്രമേ വാതിലുകള്‍ തുറക്കാൻ കഴിയൂ എന്നായിരുന്നു അബ്ദുളിന് അവരിൽ നിന്നും ലഭിച്ച മറുപടി. ഇതിന് പിന്നാലെ ലോക്കോ പൈലറ്റിനെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും അബ്ദുളിനെ ആ ശ്രമത്തില്‍നിന്ന് അവർ തടയുകയും ചെയ്തു. മാത്രമല്ല ടിക്കറ്റ് ഇല്ലാതെ വന്ദേഭാരതില്‍ കയറിയതിന് 1020 രൂപ അബ്ദുളിന് പിഴ ഒടുക്കേണ്ടതായും വന്നു. തീവണ്ടി ഉജ്ജയിനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ അബ്ദുള്‍, 750 രൂപയുടെ ബസ് ടിക്കറ്റെടുത്ത് ഭോപ്പാലിലേക്ക് യാത്ര തിരിച്ചു. 

ഇതിനിടയിൽ അബ്ദുള്‍ വന്ദേഭാരതില്‍ കുടുങ്ങിയതോടെ ഭാര്യയും മകനും എന്തുചെയ്യണമെന്നറിയാതെ കുഴപ്പത്തിലായി.എന്നാല്‍ അബ്ദുള്‍ വന്ദേഭാരതിനുള്ളില്‍ ആയിപ്പോയതോടെ ദക്ഷിണ്‍ എക്‌സ്പ്രസില്‍ കയറേണ്ടെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നു. ഭോപ്പാലില്‍നിന്ന് സിംഗ്രൗലിയിലേക്ക് പോകാന്‍ ദക്ഷിണ്‍ എക്‌സ്പ്രസിലായിരുന്നു അബ്ദുള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നാലായിരം രൂപയാണ് ഈ ടിക്കറ്റിനു വേണ്ടി അടച്ചത്. ചുരുക്കി പറഞ്ഞാൽ മൂത്രശങ്ക തീര്‍ക്കാന്‍ വന്ദേഭാരതില്‍ കയറിയ അബ്ദുളിന്, വന്ദേഭാരതില്‍ ടിക്കറ്റില്ലാതെ കയറിയതിന്റെ കാരണത്താലും ഭോപ്പാലിലേക്ക് ബസ് പിടിച്ച് മടങ്ങിയതും ഭാര്യയും മകനും ബുക്ക് ചെയ്ത തീവണ്ടിയില്‍ കയറാത്തതും ചേര്‍ത്ത് ആറായിരത്തോളം രൂപയാണ് നഷ്ടമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News