റോഡില്‍ വച്ച് ട്രക്കിടിച്ചശേഷവും കൂളായി പോകുന്ന യുവാവ്, വീഡിയോ വൈറല്‍

  

Last Updated : Feb 22, 2018, 04:33 PM IST
 റോഡില്‍ വച്ച് ട്രക്കിടിച്ചശേഷവും കൂളായി പോകുന്ന യുവാവ്, വീഡിയോ വൈറല്‍

ഗുജറാത്ത്:  മരണം കണ്‍മുന്നില്‍ വന്നിട്ടും അത്ഭുതകരമായി രക്ഷപെട്ടു എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട് പലയിടങ്ങളില്‍ നിന്നും.   എന്നാല്‍ അത് നമ്മള്‍ കണ്ടാലോ?

അത്തരമൊരു സംഭവം ഗുജറാത്തില്‍ സംഭവിച്ചതാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  നടുറോഡില്‍വച്ച് ട്രക്കിടിച്ച ശേഷവും പരിക്കൊന്നും ഇല്ലാതെ കൂളായി നടന്നു പോകുന്ന ഒരു മനുഷ്യന്‍റെ വീഡിയോയാണ് വൈറല്‍ ആകുന്നത്‌.  

വീഡിയോ കാണാം:

 

 

ഗുജറാത്തിലെ ഗോധ്രയിലെ ഹലോള്‍-പവഗധ് ദേശീയപാതയില്‍ സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടിരിക്കുന്നത്.  നടന്നുപോകുന്ന ഒരു യാത്രാക്കാരനെ ട്രക്ക് ഇടിച്ചിടുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്.  വീഡിയോയില്‍ ട്രക്ക് ഇടിച്ചപ്പോള്‍ അയാള്‍ നിലത്തേക്ക് മറിഞ്ഞുവീഴുകയും ഉടനെതന്നെ എണീറ്റ് നടന്നുപോവുകയും ചെയുന്നത് വ്യക്തമായി കാണാം.    ട്രക്കിന്‍റെ ഇടിയേറ്റ്‌ ഒരു വശത്തേയ്ക്ക് തെറിച്ചുവീണതുകൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത് ഒരുപക്ഷെ മുന്നോട്ടാണ് വീണതെങ്കില്‍ പര്യവസാനം മറ്റൊന്നായിരുന്നു.

Trending News