ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു

ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു. പ്രസിഡന്റായി കരുണാനിധി തുടരും. ചെന്നൈയില്‍ നടന്ന ഡിഎംകെ ജനറല്‍ കൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കരുണാനിധിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ നേതൃപദവിയില്‍ മാറ്റം കൊണ്ടു വരാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നത്. 

Last Updated : Jan 4, 2017, 03:05 PM IST
ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു

ചെന്നൈ : ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു. പ്രസിഡന്റായി കരുണാനിധി തുടരും. ചെന്നൈയില്‍ നടന്ന ഡിഎംകെ ജനറല്‍ കൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കരുണാനിധിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ നേതൃപദവിയില്‍ മാറ്റം കൊണ്ടു വരാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നത്. 

പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ്​ സ്​റ്റാലിനെ വർക്കിങ്​ പ്രസിഡൻറായ നിയമിച്ചത്​. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിന്‍റെ പേരു പരിഗണിച്ചിരുന്നത്. പുതിയതായിഒരു വനിതയെയും ദലിത് വിഭാഗത്തി​െൻറ പ്രതിനിധിയും ഉൾപ്പെടുത്തി രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനമായി.

പാര്‍ട്ടി അധ്യക്ഷനായ കരുണാനിധിയ്ക്ക് തുല്യമായ അധികാരങ്ങളോടെയാണ് സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ ഡിഎംകെയുടെ ട്രഷററാണ് സ്റ്റാലിന്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അടുത്തിടെ രണ്ടു തവണ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞമാസം 20നു നടത്താന്‍ നിശ്ചയിച്ചിരുന്ന ജനറല്‍ കൗണ്‍സില്‍ യോഗം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

Trending News