പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ

ജൂലൈ പകുതിയോടെ  ആരംഭിക്കേണ്ട  വർഷകാല സമ്മേളനമാണ് കൊറോണ വൈറസിന്റെ വ്യാപനം കാരണം നീണ്ടുപോയത്.   

Last Updated : Sep 13, 2020, 11:41 AM IST
    • ഓരോ ദിവസവും നാലു മണിക്കൂർ വീതമായിരിക്കും രാജ്യ സഭയും ലോക് സഭയും സമ്മേളിക്കുന്നത്.
    • ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട വർഷകാല സമ്മേളനമാണ് കൊറോണ വൈറസിന്റെ വ്യാപനം കാരണം നീണ്ടുപോയത്.
    • വിലെ ലോക്സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഇത്തവണ സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ

ന്യുഡൽഹി:  പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ ആരംഭിക്കും.  സമ്മേളനം കനത്ത നിയന്ത്രണങ്ങളിലും കൂടാതെ സമയക്രമത്തിൽ മാറ്റം വരുത്തിയമാണ് നടക്കുക.  കൊറോണ (Covid19) ഭീഷണിക്കിടെ 18 ദിവസത്തെ സമ്മേളനമാണ്  നിശ്ചയിച്ചിരിക്കുന്നത്.  ഓരോ ദിവസവും നാലു മണിക്കൂർ വീതമായിരിക്കും രാജ്യ സഭയും ലോക് സഭയും സമ്മേളിക്കുന്നത്.  

Also read: NEET 2020: മാനദണ്ഡങ്ങൾ പാലിച്ച് 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് പരീക്ഷ എഴുതും 

ജൂലൈ പകുതിയോടെ  ആരംഭിക്കേണ്ട  വർഷകാല സമ്മേളനമാണ് കൊറോണ വൈറസിന്റെ വ്യാപനം കാരണം നീണ്ടുപോയത്.  മാത്രമല്ല ഇത് ആദ്യമായിട്ടാണ് ഇരു സഭകളും വ്യത്യസ്ത സമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഇത്തവണ സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ പ്രതിരോധം, ചൈനയിലെ അതിർത്തിയിലെ സാഹചര്യം, സാമ്പത്തിക രംഗത്തെ തിരിച്ചടി തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.  കൂടാതെ കേരളത്തിലെ സ്വർണ്ണക്കടത്ത് കേസും ചർച്ചയ്ക്ക് ഇടയാകാൻ സാധ്യതയുണ്ട്.  

Also read: Corona Solution: ച്യവൻപ്രാശ് കഴിക്കുന്നത് കൊണ്ട് ശരീര ശേഷി വർധിക്കും,  അണുബാധ കുറയും..!  

സമ്മേളനത്തിൽ മുഴുവന്‍ എംപിമാരും കൊറോണ പരിശോധന നടത്തിയ ശേഷമാകും സഭയില്‍ എത്തുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമുണ്ടാകും. സാമൂഹിക അകലം പാലിക്കാന്‍ അംഗങ്ങള്‍ക്ക് ഇരുസഭകളിലുമായി ഇരിക്കാം. വീഡിയോ സ്‌ക്രീന്‍ വഴിയായിരിക്കും നടപടിക്രമങ്ങള്‍ നടക്കുക. കൂടാതെ കടലാസ് ഉപയോഗം പരമാവധി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

ഇതിനിടയിൽ ചികിത്സയ്ക്കായി സോണിയ ഗാന്ധിയും ഒപ്പം രാഹുൽ ഗാന്ധിയും വിദേശത്തേക്ക് പോയതുകൊണ്ട് ഇവർ സമ്മേളനത്തിന്റെ തുടക്കത്തിൽ പങ്കെടുക്കില്ലയെന്ന് AICC വ്യക്തമാക്കിയിട്ടുണ്ട്.  

Trending News