അയോധ്യയിലെ രാമക്ഷേത്രത്തിനായി സമര്‍പ്പിച്ച സ്റ്റാമ്പുകളുള്ള പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. വിവിധ സമൂഹങ്ങളില്‍ രാമനുമായി ബന്ധപ്പെട്ടസ വിവരങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നുള്ളതാണ് സ്റ്റാമ്പ് ലക്ഷ്യമിടുന്നത്. 48 പേജുകള്‍ ഉള്ള ഈ പുസ്തകത്തില്‍ യുഎസ്, ന്യീസിലാന്‍ഡ്, സിംഗപ്പൂര്‍, കാനഡ, കംബോഡിയ, യുഎന്‍ എന്നിവയുള്‍പ്പടെ 20ലധികം രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സ്റ്റാമ്പ് ശേഖരത്തിൽ ആറ് വ്യത്യസ്ത സ്റ്റാമ്പുകൾ ഉൾപ്പെടുന്നു, അവയിൽ ഓരോന്നിലും പ്രധാന വ്യക്തികളും ശ്രീരാമന്റെ വിവരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉൾപ്പെടുന്നു. സ്റ്റാമ്പുകളിൽ രാമക്ഷേത്രം, ഗണേശൻ, ഹനുമാൻ, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. അതേസമയം അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
ALSO READ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ 12 വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. രാമക്ഷേത്ര ഉദ്ഘാടന ദിവസം കോടതികൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy