Kolkata: കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള നീണ്ട 30 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് (Sushmita Dev). ഏറെ നാളായി പാര്‍ട്ടി നേത്രുത്വവുമായി പിണങ്ങി കഴിയുകയായിരുന്ന സുഷ്മിത തിങ്കളാഴ്ചയാണ് സോണിയാ ഗാന്ധിയ്ക്ക് രാജി സമര്‍പ്പിച്ചത്.
രാജി സമര്‍പ്പിച്ചതോടെ ട്വിറ്ററില്‍ തന്‍റെ പ്രൊഫൈലില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന് പുതിയ ബയോ നല്‍കുകയും ചെയ്തു. ഒപ്പം ജീവിതത്തില്‍ പുതിയ ഒരു അധ്യായം തുടങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഭൂഹങ്ങള്‍ക്ക് വിരാമമിട്ട് സുഷ്മിത ദേവ് (Sushmita Dev) മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. TMC നേതാക്കളായ അഭിഷേക് ബാനർജി ( Abhishek Banerjee), ഡെറിക് ഒബ്രിയൻ (Derek O'Brien)എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുഷ്മിത ഔദ്യോഗികമായി TMC -യുടെ ഭാഗമായത്.
We warmly welcome the former President of All India Mahila Congress @sushmitadevinc to our Trinamool family!
Inspired by @MamataOfficial, she joins us today in the presence of our National General Secretary @abhishekaitc & Parliamentary Party Leader, Rajya Sabha, @derekobrienmp. pic.twitter.com/JXyMJLIf52
— All India Trinamool Congress (@AITCofficial) August 16, 2021
വടക്കുകിഴക്കന്‍ സംസ്ഥാന ങ്ങളിലെ കോണ്‍ഗ്രസ് മുഖമായിരുന്നു 48 കാരിയായ സുഷ്മിത ദേവ്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നീണ്ട 30 ലേറെ വര്‍ഷത്തെ ബന്ധമാണ് സുഷ്മിതയ്ക്ക് ഉണ്ടായിരുന്നത്.
അസം കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്‍റെ (Santosh Mohan Dev) മകളായ സുഷ്മിത രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്നു.
അസമിലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സുഷ്മിതയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. അസമിലെ എ.ഐ.യു.ഡി.എഫുമായുള്ള കോണ്‍ഗ്രസിന്‍റെ സഹകരണത്തില്‍ സുഷ്മിത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
തുടര്‍ന്ന് സീറ്റ് വിഭജന ചര്‍ച്ചകളും തര്‍ക്കം രൂക്ഷമാക്കി. നേരത്തെ രാജി ഭീഷണി മുഴക്കിയതോടെ അനുനയത്തിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് സുഷ്മിത കോണ്‍ഗ്രസ് വിടില്ലെന്ന് അസം കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍, ഒടുക്കം തന്‍റെ തീരുമാനം അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA