നി​ര്‍​ഭ​യ കേസ്: വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രെ പ്ര​തി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യില്‍...!!

വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നി​ര്‍​ഭ​യ കേസ് പ്രതികള്‍ രാജ്യാന്തര കോടതി, International Court of Justice  (ICJ)യെ സമീപിച്ചു.

Last Updated : Mar 16, 2020, 05:32 PM IST
നി​ര്‍​ഭ​യ കേസ്: വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രെ പ്ര​തി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യില്‍...!!

ന്യൂ​ഡ​ല്‍​ഹി: വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നി​ര്‍​ഭ​യ കേസ് പ്രതികള്‍ രാജ്യാന്തര കോടതി, International Court of Justice  (ICJ)യെ സമീപിച്ചു.

നി​ര്‍​ഭ​യ കേ​സി​ലെ 4 പ്രതികളില്‍ 3 പേരാണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​തി​രെ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ച്ചിരിക്കുന്നത്‌. പ്രതികളായ അ​ക്ഷ​യ് ഠാ​ക്കൂ​ര്‍, പ​വ​ന്‍ ഗു​പ്ത, വി​ന​യ് ശ​ര്‍​മ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​ക്ക് ക​ത്ത​യ​ച്ചതായാണ് റിപ്പോര്‍ട്ട്.

നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് ഈ നീക്കം.

മുകേഷിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചു കഴിഞ്ഞുവെന്നാണ് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയത്. അ​ഭി​ഭാ​ഷ​ക​ന്‍ ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്ന് കാ​ണി​ച്ചാ​ണ് മു​കേ​ഷ് സിംഗ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര​യും എം.​ ആ​ര്‍.​ ഷാ​യും അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

കേസിലെ സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാഹര്‍ജി വിനിയോഗിച്ചു. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളി. ഇനി എന്തു നിയമസഹായമാണ് അവശേഷിച്ചിട്ടുളളത്? സുപ്രീംകോടതി ചോദിച്ചു.

അതേസമയം, നിലവില്‍ ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട എല്ലാ നിയമ പരിരക്ഷയും നി​ര്‍​ഭ​യ കേസിലെ പ്രതികള്‍ക്ക് ലഭിച്ചുകഴിഞ്ഞു.

ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് അനുസരിച്ച് നിര്‍ഭയ കേസിലെ നാല് പ്രതികളെയും മാര്‍ച്ച്‌ 20ന് പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റും.

Trending News