ഡോക്ടറുടെ സേവനം ലഭ്യമായില്ല; യുവതി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍

പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. 

Last Updated : Apr 2, 2018, 12:23 PM IST
ഡോക്ടറുടെ സേവനം ലഭ്യമായില്ല; യുവതി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍

കൊറിയ: ഛത്തീസ്ഗഢിലെ കൊറിയയിൽ ഡോക്ടർമാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍.

പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍ ഉണ്ടായിരുന്നില്ല. 

ആശുപത്രി അധികൃതരില്‍ നിന്നും ആരുടേയും സഹായം ലഭ്യമായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്തവും കുടുംബാംഗങ്ങൾ സ്വയം ഏറ്റെടുക്കുകയായിരുന്നു.

ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഓരോ മണിക്കൂറിലും കുറഞ്ഞത് അഞ്ച് സ്ത്രീകൾ ഗർഭധാരണത്തിന് ശേഷമോ, പ്രസവത്തിനിടയിലോ മരണപ്പെടുന്നുണ്ടെന്നാണ്. പ്രസവം സംബന്ധിച്ച കാരണങ്ങളാൽ ഓരോ വർഷവും 45,000 സ്ത്രീകൾ മരിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Trending News