Ghulam Nabi Azad: ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാഗ്രഹിക്കുന്നു, ഗുലാം നബി ആസാദ്

കഴിഞ്ഞ ആഗസ്റ്റ് 26 നാണ്  ആസാദ് കോൺഗ്രസ് പാർട്ടിയുമായുള്ള 52 വർഷത്തെ ബന്ധം ഉപേക്ഷച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 11:55 PM IST
  • ഗുലാം നബി ആസാദ് ഇപ്പോള്‍ കശ്മീര്‍ പര്യടനത്തിലാണ്, അവിടെ അദ്ദേഹം നിരവധി പ്രതിനിധികളെ കാണുകയും വരും ദിവസങ്ങളിൽ നിരവധി റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
Ghulam Nabi Azad: ഗുജറാത്ത്  ഹിമാചല്‍  തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാഗ്രഹിക്കുന്നു, ഗുലാം നബി ആസാദ്

New Delhi: ഉള്ളിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കോണ്‍ഗ്രസിനോടുള്ള കൂറ് പുറത്തെടുത്ത്  ഗുലാം നബി ആസാദ്... BJPയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിയില്ല,  അതിനു സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്, പ്രസ്താവനയുമായി മുന്‍ കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്.

 ഗുജറാത്ത്, ഹിമാചല്‍  പ്രദേശ്  നിയമസഭാ തിരഞ്ഞെടുപ്പുകളില്‍  കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തിരഞ്ഞെടുപ്പുകളില്‍  ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും  ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ട അദ്ധ്യക്ഷന്‍ ഗുലാം നബി ആസാദ് പറഞ്ഞു. 

Also Read:  Indian Railways Update: രാത്രി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

താന്‍ 'ഞാന്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞെങ്കിലും അവരുടെ മതേതരത്വ നയങ്ങള്‍ക്ക് ഒരിയ്ക്കലും എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താന്‍  ചൂണ്ടിക്കാട്ടിയത്, അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് തന്‍റെ ആഗ്രഹം, AAP യ്ക്ക് അതിന് കഴിയില്ല, അദ്ദേഹം പറഞ്ഞു.  

ഡല്‍ഹിയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയാണ് AAP, പഞ്ചാബില്‍ ഫലപ്രദമായ ഭരണം നടത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കോൺഗ്രസ് പാർട്ടിയുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം ഉപേക്ഷിച്ച് മാസങ്ങൾക്ക് ശേഷം ആസാദ് നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. കോണ്‍ഗ്രസിലെ സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണം  എന്ന് ഒരിയ്ക്കല്‍ക്കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. 
പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെ പിന്തുണച്ച്‌ രംഗത്തെത്തിയത്.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച്‌ കേന്ദ്രം ആലോചിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ  പരാമര്‍ശത്തെ ഗുലാംനബി ആസാദ് സ്വാഗതം ചെയ്തു. താന്‍ ഈ വിഷയം പലതവണ പരാമര്‍ശിച്ചിട്ടുണ്ട് എന്നും  കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനം കൈക്കൊണ്ടാല്‍ അത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുലാം നബി ആസാദ് ഇപ്പോള്‍ കശ്മീര്‍  പര്യടനത്തിലാണ്, അവിടെ അദ്ദേഹം നിരവധി പ്രതിനിധികളെ കാണുകയും വരും ദിവസങ്ങളിൽ നിരവധി റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

കഴിഞ്ഞ ആഗസ്റ്റ് 26 നാണ്  ആസാദ് കോൺഗ്രസ് പാർട്ടിയുമായുള്ള 52 വർഷത്തെ ബന്ധം ഉപേക്ഷച്ചത്.   ഒക്ടോബറിൽ, ആസാദ് തന്‍റെ  പുതിയ രാഷ്ട്രീയ സംഘടനയായ 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News