ഐസിയുവില്‍ കൂട്ടബലാത്സംഗം...

ഐസിയുവില്‍ വിദഗ്ധ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം. 

Last Updated : Mar 25, 2019, 02:06 PM IST
ഐസിയുവില്‍ കൂട്ടബലാത്സംഗം...

മീററ്റ്: ഐസിയുവില്‍ വിദഗ്ധ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം. 

ഉത്തര്‍ പ്രദേശിലെ മീററ്റിലുള്ള ഒരു പ്രൈവറ്റ് നഴ്‌സി൦ഗ് ഹോമില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.

29 കാരിയായ യുവതിയെ ഐസിയുവില്‍ ഡോക്ടറും സംഘവും ചേര്‍ന്നാണ് പീഡനത്തിനിരയാക്കിയത്. യുവതിക്ക് മയങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 

സംഭവം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. നാലു പുരുഷന്‍മാരും ഒരു സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

 

 

Trending News