ന്യുഡൽഹി: വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് അസം, പശ്ചിമ ബംഗാൾ (West Bengal) എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. അസമിൽ മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ളവ വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനത്തിനാണ് അദ്ദേഹം ഇന്ന് തുടക്കം കുറിക്കുന്നത്.
അസമിൽ (Assam) രാവിലെതന്നെ വിവിധ വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച ശേഷം അദ്ദേഹം (PM Modi) പിന്നീട് ബംഗാളിലേക്ക് തിരിക്കും. രാവിലെ 11. 45 ന് പ്രധാനമന്ത്രി രണ്ട് മെഡിക്കൽ കോളേജ് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തും. ഇതിന് പുറമെ സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന പ്രധാന പദ്ധതിയായ 'അസോം മാല' യ്ക്ക് അസമിലെ ധെകിയജുലിയിൽ പ്രധാനമന്ത്രി തുടക്കം കുറിക്കും.
Also Read: പശ്ചിമ ബംഗാളിൽ Mamata Banerjee ക്കെതിരെ ആഞ്ഞടിച്ച് JP Nadda
അതിനു ശേഷം വൈകുന്നേരത്തോടെ അദ്ദേഹം ബംഗാളിൽ (West Bengal) എത്തും. വൈകുന്നേരം 4.50 ന് പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ശേഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂണിറ്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി (PM Narendra Modi) നടത്തും. ഈ യൂണിറ്റിന് പ്രതിവർഷം 2,70,000 മെട്രിക് ടൺ ശേഷിയുണ്ടാകുമെന്നും കമ്മീഷന് ചെയ്ത് കഴിയുമ്പോൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...