രജനീകാന്ത് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികല്‍സയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിച്ചു

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര്‍ ധനുഷിനോടൊപ്പം ജയയെ കാണാന്‍ എത്തിയത്.  ഡോക്ടര്‍മാരുമൊത്ത് 

Last Updated : Oct 17, 2016, 03:49 PM IST
രജനീകാന്ത് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികല്‍സയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര്‍ ധനുഷിനോടൊപ്പം ജയയെ കാണാന്‍ എത്തിയത്.  ഡോക്ടര്‍മാരുമൊത്ത് 

ആശുപത്രിയില്‍ ഇരുപതു മിനുറ്റോളം ചെലവഴിച്ച രജനി, ജയയുടെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു.ജയലളിതയെ കാണാന്‍ ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി എത്തുന്ന തിയതി കൃത്യമായി അറിയിച്ചിട്ടില്ല. മറ്റ് പ്രധാന വ്യക്തികള്‍ക്ക് പ്രവേശനം അനുവദിച്ചില്ലെങ്കിലും ജയലളിതയെ കാണാന്‍ നരേന്ദ്ര മോദിയെ അനുവദിക്കും എന്ന് വ്യക്തമാണ്. മുന്‍പ് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ ജയലളിതയെ കാണാന്‍ മോദി അയച്ചിരുന്നുവെങ്കിലും കാണാന്‍ അനുവദിച്ചിരുന്നില്ല.

പനിയും നിർജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെ കുറിച്ച് ആഭ്യൂഹങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തമിഴ് താര രാജാവിന്‍റെ സന്ദര്‍ശനം. സന്ദര്‍ശനത്തെ തുടര്‍ന്ന് രജനീകാന്ത്  ഫാന്‍സ്‌ എകൗണ്ട വഴി ട്വീറ്റ് വന്നു.

 

 

Trending News