റയാന്‍ വി​ദ്യാ​ർ​ഥിയുടെ കൊലപാതകം: കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ ശി​പാ​ർ​ശ

ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തു. 

Last Updated : Sep 15, 2017, 06:55 PM IST
 റയാന്‍ വി​ദ്യാ​ർ​ഥിയുടെ കൊലപാതകം: കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ ശി​പാ​ർ​ശ

ഗുരുഗ്രാം: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തു. 

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്. മുഖ്യമന്ത്രി കൊല്ലപ്പെട്ട പ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. 

അടുത്ത മൂ​ന്നു മാ​സ​ത്തേയ്ക്ക് സ്കൂ​ൾ ന​ട​ത്തി​പ്പ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡെപ്യുട്ടി കമ്മിഷണര്‍ വിനയ് പ്രതാപ് സിംഗ് ആയിരിക്കും സ്കൂളിന്‍റെ ചുമതല വഹിക്കുക. 

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച‍​യാ​ണ് റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ​ൻ ഠാ​ക്കൂ​റി​നെ സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​നു സ​മീ​പം കൊ​ല്ല​പ്പെ​ട്ട നി​ല യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.  അതുകൂടാതെ 

ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും അറസ്റ്റിലായിരുന്നു. സ്‌കൂളില്‍ ഗൗരവകരമായ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Trending News