ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സില്‍ 78 പോയിന്റ് നേട്ടത്തില്‍ 36185 ലും നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 10840 ലുമാണ് വ്യാപാരം നടക്കുന്നത്. 

Last Updated : Jan 11, 2019, 11:21 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 78 പോയിന്റ് നേട്ടത്തില്‍ 36185 ലും നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 10840 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 850 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 644 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, ഉപഭോഗം, ലോഹം എന്നീ മേഖലകളിലെ ഓഹരികളാണ് നേട്ടത്തില്‍. 

ഐടിസി, ഒഎന്‍ജിസി, എച്ചഡിഎഫ്‌സി, ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, എച്ചഡിഎഫ്‌സി ബാങ്ക്, യെസ്ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍പെയിന്റ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍റ്റി, പവര്‍ഗ്രിഡ്, ഇന്റസന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐഎന്‍, മാരിതി എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News