യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസസ് മെയിൻ പരീക്ഷ 2023 അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഔദ്യോഗിക വെബ്‌സൈറ്റായ www.upsc.gov.inൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇ-അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. സെപ്തംബർ 15, 16, 17, 18, 23, 24 തീയതികളിലാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുകയും അതിന്റെ പ്രിന്റൗട്ട് പരീക്ഷാ സമയത്ത് ഹാജരാക്കുകയും വേണം. പരീക്ഷയുടെ അവസാന ദിവസമായ സെപ്റ്റംബർ 24 വരെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
യുപിഎസ്‌സി സിഎസ്ഇ മെയിൻസ് അഡ്മിറ്റ് കാർഡ് 2023: ഡൗൺലോഡ് ചെയ്യേണ്ട വിധം
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് ആയ www.upsc.gov.in സന്ദർശിക്കുക
ഘട്ടം 2: സിഎസ്ഇ മെയിൻസ് പരീക്ഷയിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് എക്സാം എന്ന വിഭാഗത്തിലേക്ക് പോകുക.
ഘട്ടം 3: സിവിൽ സർവീസസ് (മെയിൻസ്) പരീക്ഷ, 2023 ക്ലിക്ക് ചെയ്യുക
ഘട്ടം 4: അഡ്മിറ്റ് കാർഡ് ലിങ്കിൽ പോയി അതിൽ ക്ലിക്ക് ചെയ്യുക
ALSO READ: MES Recruitment 2023: മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ 41,822 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഘട്ടം 5: യുപിഎസ്‌സി സിഎസ്ഇ മെയിൻസ് 2023 ക്രെഡൻഷ്യലുകൾ പൂരിപ്പിക്കുക
ഘട്ടം 6: സിഎസ്ഇ മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
ഘട്ടം 7: ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കുക.
ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുകയും പരീക്ഷയുടെ സമയത്തും അതിനുശേഷവും അഡ്മിറ്റ് കാർഡ് സൂക്ഷിക്കുകയും വേണം. അഡ്മിറ്റ് കാർഡ് ലഭിച്ച ശേഷം, അപേക്ഷകർ അഡ്മിറ്റ് കാർഡിലെ പേര്, ജനനത്തീയതി, പരീക്ഷയുടെ പേര് തുടങ്ങിയ പ്രധാനപ്പെട്ട യോഗ്യതാവിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
യുപിഎസ്‌സി സിഎസ്‌ഇ മെയിൻ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടത്തുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയും ആയിരിക്കും. യുപിഎസ്‌സി സിഎസ്ഇ മെയിൻസ് എഴുത്തുപരീക്ഷ ആകെ 1750 മാർക്കിലാണ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...