Uttar Pradesh: കരുത്തേറിയ സംഘടനയും ജനപ്രിയസര്‍ക്കാരുമാണ് യുപിയിലേത്, മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന് BJP നേതൃത്വം

  ഉത്തര്‍ പ്രദേശില്‍  യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ   നേതൃത്വത്തിലുള്ള  മന്ത്രിസഭയുടെ   പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായി...  സംസ്ഥാനത്ത് അത്തരത്തിലൊരു പുനഃസംഘടനയെക്കുറിച്ച്  ചിന്തിക്കുന്നില്ലെന്ന് BJP നേതൃത്വം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 06:09 PM IST
  • 2022ല്‍ ഉത്തര്‍ പ്രാദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ മന്ത്രിസഭ പുനഃസംഘടനയുണ്ടാവുമെന്ന (Cabinet reshuffle) തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
  • എന്നാല്‍, അത്തരമൊരു പുനഃസംഘടനയെപ്പറ്റി നിലവില്‍ പാര്‍ട്ടിനേതൃത്വം ആലോചിയ്ക്കുന്നില്ല എന്ന് BJP ദേശീയ വൈസ് പ്രസിഡന്‍റായ രാധാ മോഹന്‍ സിംഗ് (Radha Mohan Singh) പറഞ്ഞു.
Uttar Pradesh: കരുത്തേറിയ സംഘടനയും ജനപ്രിയസര്‍ക്കാരുമാണ് യുപിയിലേത്, മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന്  BJP നേതൃത്വം

ലഖ്‌നൗ:  ഉത്തര്‍ പ്രദേശില്‍  യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ   നേതൃത്വത്തിലുള്ള  മന്ത്രിസഭയുടെ   പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായി...  സംസ്ഥാനത്ത് അത്തരത്തിലൊരു പുനഃസംഘടനയെക്കുറിച്ച്  ചിന്തിക്കുന്നില്ലെന്ന് BJP നേതൃത്വം വ്യക്തമാക്കി.

2022ല്‍ ഉത്തര്‍ പ്രാദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ  മന്ത്രിസഭ പുനഃസംഘടനയുണ്ടാവുമെന്ന (Cabinet reshuffle) തരത്തില്‍  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത്തരമൊരു പുനഃസംഘടനയെപ്പറ്റി നിലവില്‍ പാര്‍ട്ടിനേതൃത്വം ആലോചിയ്ക്കുന്നില്ല എന്ന്  BJP ദേശീയ വൈസ് പ്രസിഡന്‍റായ രാധാ മോഹന്‍  സിംഗ് (Radha Mohan Singh) പറഞ്ഞു.  ഉത്തര്‍പ്രദേശിന്‍റെ ചുമതല ഇദ്ദേഹത്തിനാണ്. 

സംസ്ഥാന വര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംവദിക്കവേ ആണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

"ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ട ശേഷം ഗവര്‍ണറെ കണ്ടിരുന്നില്ല. അവര്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് താന്‍ കൃഷിമന്ത്രിയായിരുന്നു. കഴിഞ്ഞ ആറുമാസമായി അവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് നടന്നത് തികച്ചും വ്യക്തിപരവും ഔപചാരികവുമായ ഒരു കൂടിക്കാഴ്ചയാണ്", രാധാ മോഹന്‍  സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഘടനയും വളരെ ശക്തമായാണ് മുന്നോട്ടുപോകുന്നത്.  കരുത്തേറിയ സംഘടനയും ജനപ്രിയസര്‍ക്കാരുമാണ് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം  പറഞ്ഞു.

അതേസമയം, കോവിഡ് മഹാമാരി കൈകാര്യം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രീതിയിൽ വ്യാപക വിമർശം  ഉയര്‍ന്നിരുന്നു.  ആ അവസരത്തിലാണ്  മന്ത്രിസഭ പുനഃസംഘടനയുണ്ടാവുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍  പരന്നത്. 

2022ലാണ് ഉത്തര്‍  പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ്  നടക്കുക.  അതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കി മാത്രമാകും സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് ലഭിക്കുക എന്നും സൂചനയുണ്ട്.  

Also Read: Driving License Aadhar Card link: ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വൈകേണ്ട, ഓൺലൈനായി പ്രക്രിയ പൂർത്തിയാക്കാം

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ BJPയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നു. നിര്‍ണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പില്‍  സമാജ് വാദി പാര്‍ട്ടി (SP) വലിയ മുന്നേറ്റമാണ്  കാഴ്ച വച്ചത്. ഇത് BJP കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തിയിരുന്നു.  എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങള്‍  മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ  നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനം.  

Also Read: ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി BS Yediyurappa

BJPയെ സംബന്ധിച്ചിടത്തോളം UPയിലെ വിജയം അനിവാര്യമാണ്.  അതിനാല്‍, തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായും BJPദേശീയ പ്രസിഡന്‍റ്   ജെ പി നദ്ദയും ഉത്തര്‍പ്രദേശില്‍ പ്രതിമാസ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തിലായിരിക്കും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ  ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക.  403 നിയമസഭാ സീറ്റുകളാണ്   ഉത്തര്‍ പ്രദേശിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 324 സീറ്റാണ് ബിജെപി സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News