Viral Video | മൂന്ന് കിലോമീറ്റർ റോഡ് മുഴുവാനായി മോഷ്ടിച്ചു; മണ്ണും കല്ലും കോൺക്രീറ്റും ബാക്കി വെച്ചില്ല

ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണ് സാമഗ്രഹികളാണ് സിമൻറ് അടക്കം മോഷണം പോയത്. മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമാണം ആരംഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 01:06 PM IST
  • കേവലം ഒന്നോ രണ്ടോ പേരല്ല മോഷണത്തിന് പിന്നിൽ. അതൊരു ഗ്രാമം തന്നെ
  • ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണ് സാമഗ്രഹികളാണ് മോഷണം പോയത്
  • കോൺക്രീറ്റും സിമൻറും വലിയ കുട്ടയിലാക്കി അത് ഉണങ്ങുന്നതിന് മുൻപ് തന്നെ ഗ്രാമവാസികൾ പൊക്കി
Viral Video | മൂന്ന് കിലോമീറ്റർ റോഡ് മുഴുവാനായി മോഷ്ടിച്ചു; മണ്ണും കല്ലും കോൺക്രീറ്റും ബാക്കി വെച്ചില്ല

പട്‌ന : നിരവധി വിചിത്രമായ മോഷണങ്ങൾ രാജ്യത്ത് പലയിടത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പാലം മോഷ്ടിച്ചവരും ബസ് ഷെൽറ്റർ മോഷ്ടിച്ചവരും വരെയുണ്ട്.അത്തരത്തിലൊരു വിചിത്രമായ മോഷണമാണ് ബീഹാറിൽ നിന്നും റിപ്പോർട്ട് ചെയ്തത്. നിർമാണത്തിലിരുന്ന മൂന്ന് കിലോമീറ്റർ റോഡാണ് മോഷണം പോയത്. ബിഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. കേവലം ഒന്നോ രണ്ടോ പേരല്ല മോഷണത്തിന് പിന്നിൽ.  അതൊരു ഗ്രാമം തന്നെയാണെന്നറിയുമ്പോഴാണ് സംഭവം അതിലും രസകരമാണ്.

ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണ് സാമഗ്രഹികളാണ് സിമൻറ് അടക്കം മോഷണം പോയത്. മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമാണം ആരംഭിച്ചത്. റോഡ് നിർമാണത്തിന്റെ ശിലാസ്ഥാപനം രണ്ടുമാസം മുമ്പ് ആർജെഡി എംഎൽഎ സതീഷ് കുമാറാണ് നിർവഹിച്ചത്. എന്നാൽ റോഡ് നിർമിക്കാൻ ഉപയോഗിച്ച കോൺക്രീറ്റും സിമൻറും വലിയ കുട്ടയിലാക്കി അത് ഉണങ്ങുന്നതിന് മുൻപ് തന്നെ ഗ്രാമവാസികൾ  പിഴുതെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

 

അത് മാത്രമല്ല റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും റോഡരികിൽ നിന്ന് ഗ്രാമവാസികൾ വീടുകളിലേക്ക് കൊണ്ടുപോയി. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വിമർശനവുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഭരണാധികാരികളുടെ മികവ് കൊണ്ടാണ് ജനങ്ങൾ ഈ നിലയിൽ എത്തിയതെന്ന് വീഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തു. അതേസമയം സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News