ലോകത്തിലെ ഏറ്റവും അപകടക്കാരികളായ ജീവജാലങ്ങളിൽ ഒന്നാണ് പാമ്പുകൾ. പാമ്പുകളോട് ആളുകൾക്ക് കാര്യമായ സ്നേഹമൊന്നും തോന്നാറില്ല അതിന് പ്രധാന കാരണം അവ അപകടക്കാരികളാണെന്നുള്ളത് തന്നെയാണ്. പാമ്പുകളോടുള്ള ഭയത്തെ സ്നേക്ക്ഫോബിയ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ പാമ്പിനോട് ഭയമുള്ളവർക്ക് പാമ്പുകളുടെ വീഡിയോയോ ഫോട്ടോയോ കണ്ടാൽ പോലും ഭയം തോന്നും, അവയെ നേരിൽ കാണണമെന്ന് തന്നെയില്ല. എന്നാൽ ചില ആളുകൾക്ക് പാമ്പുകളോട് ഭയമേ തോന്നാറില്ല. അവർ ഒരു ഭയവും കൂടാതെ പാമ്പുകളെ കൈയിൽ എടുക്കാറുണ്ട. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഈ വീഡിയോയിൽ ഒരു യുവാവ് തന്റെ കൈ കൊണ്ട് മൂന്ന് വലിയ പാമ്പുകളെ തൂക്കിയെടുക്കുകയാണ്. വളരെ സാധാരണ ഒരു കാര്യം ചെയ്യുന്നത് പോലെയാണ് ഈ യുവാവ് പാമ്പുകളെ കൈകളിൽഎടുക്കുന്നത് . യുവാവിന്റെ മുഖത്ത് ഭയമോ,വെപ്രാളമോ ഒന്നും തന്നെ കാണാനില്ല. ഈ വീഡിയോ ആളുകളെ ഒരേസമയം അത്ഭുതപെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് .
ALSO READ: ഇതെന്താ പറക്കുന്ന പാമ്പോ? വീഡിയോ വൈറൽ
പങ്കജ് സർപ്പമിത്ര എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വളരെ വേഗമാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരത്തോളം ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായും എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...