Viral Video| ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ

 മരത്തണലിൽ ഉറങ്ങി കിടക്കുന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ. തൊട്ടടുത്തായി ഒരു പശു കിടാവിനെയും കാണാം

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 03:45 PM IST
  • ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്
  • സ്ത്രീ അപ്പോഴും തൻറെ ഉറക്കം തുടരുകയായിരുന്നു
  • ആയിരത്തിലധികം പേരാണ് വീഡിയോ കുറഞ്ഞ സമയം കൊണ്ട് ലൈക്ക് ചെയ്തത്
Viral Video| ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ  പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ

പാമ്പിനെ കുറിച്ച് പറയുമ്പോഴേ താത്പര്യമില്ലാതെ വിഷയം മാറ്റുന്ന ആളുകളുണ്ട്. അവർക്ക് പാമ്പ് എപ്പോഴും പേടിയുള്ള ജീവിയാണ്. സത്യത്തിൽ പാമ്പ് ഒരു ഉപദ്രവകാരിയല്ലെന്നതാണ് സത്യം. അതിനെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുമ്പോഴാണ് പാമ്പും പ്രശ്നമുണ്ടാക്കുന്നത്.

ഇത്തരത്തിൽ ചില സംഭവങ്ങൾ കണ്ടാൽ നമ്മളും ഞെട്ടി പോകും എന്നതാണ് മറ്റൊരു കാര്യം. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മരത്തണലിൽ ഉറങ്ങി കിടക്കുന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ. തൊട്ടടുത്തായി ഒരു പശു കിടാവിനെയു കാണാം.എവിടെ നിന്നോ എത്തിയ ഒരു മൂർഖൻ ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തിലേക്ക് ഇഴഞ്ഞ് തൻറെ പത്തി വിടത്തി പൊങ്ങി നിൽക്കുന്നതാണ് ദൃശ്യങ്ങൾ. ഒറ്റ നോട്ടത്തിൽ ആരും ഞെട്ടി പോകുന്നതാണ് വീഡിയോ.

 

Also Read: Viral Video: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ

ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്. അതേസമയം സ്ത്രീ എഴുന്നറ്റാൽ പെട്ടെന്ന് ഞെട്ടാൻ സാധ്യതയുണ്ടെന്ന് ആളുകൾ ദൃശ്യങ്ങൾക്ക് താഴെ കമൻറ് ചെയ്തു. എന്നാൽ പത്തി വിടർത്തി നിന്ന പാമ്പ് അധികം താമസിക്കാതെ അവിടെ നിന്നും ഇഴഞ്ഞു പോയി. സ്ത്രീ അപ്പോഴും തൻറെ ഉറക്കം തുടരുകയായിരുന്നു.

ആയിരത്തിലധികം പേരാണ് വീഡിയോ കുറഞ്ഞ സമയം കൊണ്ട് ലൈക്ക് ചെയ്തത്. 200-ൽ അധികം പേർ വീഡിയോ റീ ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News