Viral Video: ഇങ്ങനെ ഉറങ്ങാമോ..! പമ്മിയിരുന്ന് നായയെ ശല്യം ചെയ്യുന്ന പൂച്ച

Viral Video: ഇന്ന് രസകരമായ എന്തെങ്കിലും കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ വീഡിയോ തീർച്ചയായും നിങ്ങൾക്കിടഷ്ടപ്പെടും ഉറപ്പ്...  ഉറങ്ങിക്കിടക്കുന്ന നായക്കൊപ്പം ഒളിച്ചുകളിക്കുന്ന പൂച്ചയുടെ വീഡിയോയാണിത്.  

Written by - Ajitha Kumari | Last Updated : Jan 25, 2022, 06:08 PM IST
  • സോഷ്യൽ മീഡിയയുടെ ലോകം ഏറ്റവും രസകരമായ ഒരു ലോകമാണ്
  • ഉറങ്ങിക്കിടക്കുന്ന നായയെ ശല്യം ചെയ്തിട്ട് ഒളിച്ചുകളിക്കുന്ന പൂച്ച
Viral Video: ഇങ്ങനെ ഉറങ്ങാമോ..! പമ്മിയിരുന്ന് നായയെ ശല്യം ചെയ്യുന്ന പൂച്ച

Viral Video: ശരിക്കും പറഞ്ഞാൽ നമുക്ക് എന്തെങ്കിലും ടെൻഷൻ അല്ലെങ്കിൽ എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്ത് മനസിന്റെ ഭാരം ഒന്ന് മാറ്റാൻ അല്ലെങ്കിൽ ആ ടെൻഷനെ മറികടക്കാൻ ആ സമയം എന്തെങ്കിലും ക്യൂട്ട് വീഡിയോകൾ (Viral Video) അതും മൃഗങ്ങളുമായി ബന്ധപ്പെട്ടത് കാണുന്നത് വളരെ നന്നായിരിക്കും അല്ലെ.  

Also Read: Viral Video: ആടിനോട് മസ്തിയടിച്ച് യുവാവ്, ഒടുവിൽ പണി കിട്ടി..! വീഡിയോ കണ്ടാൽ ചിരി നിർത്തില്ല! 

നായക്കുട്ടികൾ കളിക്കുന്നതിന്റെയോ പൂച്ചക്കുട്ടികൾ കാട്ടിക്കൂട്ടുന്ന ഓരോ കുസൃതികളോ ആനക്കുട്ടികളുടെ രസകരമായ വീഡിയോയോ (Viral Video) ഒക്കെ കണുന്നത് നല്ല രസമാണ്. ഇത്തരം മനോഹരമായ വീഡിയോകൾ നിങ്ങളുടെ മനസിന്റെ ഭാരം കുറയ്ക്കുന്നതിനും ഒന്ന് ഫ്രഷ് ആക്കുന്നതിനും നിങ്ങളെ സഹായിക്കും.  ഒപ്പം നിങ്ങൾ മനസുനിറഞ്ഞു ചിരിക്കുകയും ചെയ്യും. അത്തരം ഒരു വീഡിയോ കാണാനാണ് നിങ്ങൾ ഇന്ന് ആഗ്രഹിക്കുന്നതെങ്കിൽ ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ടമാകും തീർച്ച.

Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

ഉറങ്ങിക്കിടക്കുന്ന നായയെ ശല്യം ചെയ്തിട്ട് ഒളിച്ചുകളിക്കുന്ന പൂച്ചയാണ് വീഡിയോയിലെ  (Viral Video) കഥാപാത്രം.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സോഫയിൽ ശാന്തമായി കിടന്ന് സുഖമായി ഉറങ്ങുന്ന ഒരു നായയെ. പെട്ടെന്ന് പമ്മിപ്പമ്മി അവിടെ  എത്തുന്ന ഒരു പൂച്ചയേയും നിങ്ങൾ കണ്ടുകാണും അല്ലെ.  നയക്കുട്ടന്റെ സുഖ ഉറക്കം കണ്ട പൂച്ചയ്ക്ക് ഇച്ചിരി അസൂയ തോന്നിയെന്നതിൽ സംശയമില്ല.  പെട്ടെന്ന് തന്നെ ഒരു കുസൃതി ഒപ്പിക്കുന്ന പൂച്ചയെയാണ് നിങ്ങൾ പിന്നെ വിഡിയോയിൽ കാണുന്നത്. വീഡിയോ കാണാം...  

Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

പൂച്ച ആദ്യം തന്റെ കയ്യ് കൊണ്ട് പതിയെ നായയുടെ കാലിൽ ചൊറിഞ്ഞു. എവിടെ.. അഗാധ നിദ്രയിലായിരുന്ന നായക്കുട്ടൻ എങ്ങനെ അറിയാനാ.  പൂച്ചയുണ്ടോ വിട്ടുകൊടുക്കാൻ ഇപ്പോ കാണിച്ചുകൊടുക്കാമെന്ന ഭാവത്തിൽ നായയുടെ കാലിൽ നല്ല ശക്തിയിൽ ചൊറിഞ്ഞു.  പാവം നായ ഞെട്ടിയെണീറ്റ് നോക്കിയപ്പോഴല്ലേ രസം പൂച്ച മിണ്ടാതെ സോഫയുടെ താഴെ ഒളിച്ചു.  ഞെട്ടിയുണർന്ന നായ എല്ലായിടത്തും നോക്കുന്നത് കാണുമ്പോൾ നമുക്ക് ചിരിയടക്കാൻ കഴിയില്ല എന്നത് സത്യമാണ്.   ശരിക്കും നല്ല രസമുള്ള വീഡിയോ (Viral Video) തന്നെയാണിത്.  ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ നമുക്ക് തോന്നുകയും ചെയ്യും. 

Also Read: Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി!

ഈ വീഡിയോ Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത് ഒപ്പം "Can’t stop laughing” എന്ന നഗ്നസത്യമായ ഒരു അടിക്കുറിപ്പും.  വൈറലാകുന്ന ഈ വീഡിയോയ്ക്ക്  (Viral Video) ഇതുവരെ 626.8k വ്യൂസും ലഭിച്ചിട്ടുണ്ട്.  വികൃതിയായ പൂച്ചയുടെ ഒളിച്ചിരുന്നുള്ള വികൃതി കണ്ട് ചിരിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.  പൂച്ചകൾ വികൃതിത്തരങ്ങൾ നിറഞ്ഞ ഒന്നാണ് എന്ന കമന്റ് പല ആരാധകരും പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News