Ashwath Narayan DK Suresh Fight | കർണാടകയിൽ മന്ത്രിയും കോൺഗ്രസ് എംപിയും തമ്മിൽ പൊതുവേദിയിൽ ഏറ്റുമുട്ടി

Minister CN Ashwath Narayan DK Suresh mp fight - രാമനഗര ജില്ലയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയും ബെംഗളൂരു റൂറൽ എംപിയും തമ്മിൽ വാക്കേറ്റമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 04:43 PM IST
  • രാമനഗര ജില്ലയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയും ബെംഗളൂരു റൂറൽ എംപിയും തമ്മിൽ വാക്കേറ്റമുണ്ടായത്.
  • രാമാനഗരയിൽ ഡോ. ബി ആർ അംബേദ്കറിന്റെയും ബെംഗളൂരുവിന്റെ സ്ഥാപകനായ കെമ്പെഗൗഡയുടെയും പ്രതിമ അനാഛാദനം ചെയ്യുന്ന സർക്കാരിന്റെ പരിപാടിക്കിടെയാണ് ഇരു നേതാക്കളും നേർക്കുന്നേരെ എത്തിയത്.
  • മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയി വേദിയിലിരിക്കവെയാണ് ഇരു നേതാക്കളും തമ്മിൽ ഏറ്റമുട്ടലിന് ഒരുങ്ങിയത്.
Ashwath Narayan DK Suresh Fight | കർണാടകയിൽ മന്ത്രിയും കോൺഗ്രസ് എംപിയും തമ്മിൽ പൊതുവേദിയിൽ ഏറ്റുമുട്ടി

ബെംഗളൂരു : കർണാടക ഐടി മന്ത്രി സി എൻ അശ്വത് നാരായണും കോൺഗ്രസ് എംപി ഡി.കെ സുരേഷും തമ്മിൽ പൊതുവേദിയിൽ ഏറ്റുമുട്ടി ( Minister CN Ashwath Narayan DK Suresh mp fight). രാമനഗര ജില്ലയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയും ബെംഗളൂരു റൂറൽ എംപിയും തമ്മിൽ വാക്കേറ്റമുണ്ടായത്. 

രാമാനഗരയിൽ ഡോ. ബി ആർ അംബേദ്കറിന്റെയും ബെംഗളൂരുവിന്റെ സ്ഥാപകനായ കെമ്പെഗൗഡയുടെയും പ്രതിമ അനാഛാദനം ചെയ്യുന്ന സർക്കാരിന്റെ പരിപാടിക്കിടെയാണ് ഇരു നേതാക്കളും നേർക്കുന്നേരെ എത്തിയത്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയി വേദിയിലിരിക്കവെയാണ് ഇരു നേതാക്കളും തമ്മിൽ ഏറ്റമുട്ടലിന് ഒരുങ്ങിയത്.

ALSO READ : Karnataka Congress: കോണ്‍ഗ്രസിന്‍റെ അവസ്ഥ കണ്ടോ? കഷ്ടപ്പെട്ട് ജയിച്ചാലും ആര്‍ക്കും വേണ്ട, കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ BJP-JDS സഖ്യം?

വേദിയിൽ അശ്വത് നാരായൺ പ്രസംഗിക്കവെ കോൺഗ്രസ് എംപിയും ബെംഗളൂരു റൂറൽ എംഎൽസി  എസ് രവിയും മന്ത്രിക്ക് നേരെ അടുക്കകുയായിരുന്നു. മന്ത്രിയും എംപിയും നേർക്കുന്നേരെ എത്തിയപ്പോൾ പോലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ഇരു നേതാക്കളെയും പിടിച്ച് മാറ്റുകയായിരുന്നു. 

ALSO READ : Manjeshwar Places Name issue:മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍, വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക

അതേസമയം എംഎൽസി എസ് രവി മന്ത്രി പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്കുകൾ വലിച്ച് പറച്ച് എടുത്തെറുകയും ചെയ്തു. ശേഷം കോൺഗ്രസ് എംപി ഒറ്റയ്ക്ക് വോദിയിൽ കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News