ഡൽഹി ഇത്തവണ ആർക്കൊപ്പം, അഭിപ്രായ സർവേ ഇപ്രകാരം

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി 

Last Updated : Feb 4, 2020, 11:32 AM IST
  • ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് അഭിപ്രായ സർവേ.
  • ആകെയുള്ള 70 സീറ്റില്‍ ആം ആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം
ഡൽഹി ഇത്തവണ ആർക്കൊപ്പം, അഭിപ്രായ സർവേ ഇപ്രകാരം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി 

പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് അഭിപ്രായ സർവേ. 

ആകെയുള്ള 70 സീറ്റില്‍ ആം ആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. BJP ക്ക് പ്രചാരണങ്ങള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും സർവേ വ്യക്തമാക്കുന്നു. 

ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് സർവേയിലാണ് ഈ പ്രവചനം. ഇത് പ്രകാരം BJP 10 മുതല്‍ 14 സീറ്റുകള്‍ വരെ മാത്രമേ നേടാന്‍ സാധ്യതയുള്ളു.

ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ 2015 ആവര്‍ത്തിച്ച് ആം ആദ്മി അധികാരത്തിലെത്തും. 2015ല്‍ 67 സീറ്റുകളിലായിരുന്നു പാര്‍ട്ടിയുടെ ജയം. അതില്‍നിന്ന് ഏഴ് മുതല്‍ 13 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. 

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംപൂജ്യരായിരുന്ന കോൺഗ്രസിന് ഇക്കുറി 2 സീറ്റെങ്കിലും നേടുവാൻ കഴിയുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ആര്‍.ജെ.ഡി, ജെ.ഡി.യു, എല്‍.ജെ.പി എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും സർവേയില്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഐ.എ.എന്‍.എസ്-സി വോട്ടര്‍ പോളിംഗ് ഏജന്‍സിയുടെ അഭിപ്രായ സർവേയും പ്രവചിച്ചിരുന്നു. ആകെയുള്ള 70 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും BJP എട്ടു സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റുകള്‍ നേടുമെന്നും പോളിംഗ് ഏജന്‍സി പറയുന്നു.

Trending News