''പാക്കിസ്ഥാന്‍ സിന്ദാബാദ്" വിളിച്ച യുവതിക്ക് നക്സല്‍ ബന്ധമെന്ന് യെദ്യൂരപ്പ;അന്വേഷണം ശക്തമാക്കി കര്‍ണ്ണാടക

പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച യുവതിയ്ക്ക് നക്സല്‍ ബന്ധമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ പറഞ്ഞതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കര്‍ണാടക പോലീസ്,എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ്‍ എന്ന യുവതി പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത്.പോലീസ് അറെസ്റ്റ്‌ ചെയ്ത അമൂല്യ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Last Updated : Feb 22, 2020, 04:24 AM IST
  • "അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം. അവള്‍ക്ക് ജാമ്യം കിട്ടരുത്. ഞാനവളെ സംരക്ഷിക്കില്ല" എന്നാണ് അവളുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞതെന്നും യെദ്യൂരപ്പ പറഞ്ഞു.അമുല്യയടക്കമുള്ള ആളുകളെ വളര്‍ത്തികൊണ്ടുവരികയാണ് ചില സംഘങ്ങള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം.അപ്പോള്‍ മനസ്സിലാവും ആരാണ് അവരെ പിന്തുണക്കുന്നതെന്ന്. അമുല്യയ്ക്ക് നക്‌സല്‍ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ട്.അമുല്യയെ ശിക്ഷിക്കണം. എന്നിട്ട് അവരുടെ സംഘടനക്കെതിരേയും നടപടികളുണ്ടാവണം", യെദ്യൂരപ്പ പറഞ്ഞു.
''പാക്കിസ്ഥാന്‍ സിന്ദാബാദ്" വിളിച്ച യുവതിക്ക് നക്സല്‍ ബന്ധമെന്ന് യെദ്യൂരപ്പ;അന്വേഷണം ശക്തമാക്കി കര്‍ണ്ണാടക

ബെംഗളൂരു: പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച യുവതിയ്ക്ക് നക്സല്‍ ബന്ധമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ പറഞ്ഞതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കര്‍ണാടക പോലീസ്,എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ്‍ എന്ന യുവതി പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത്.പോലീസ് അറെസ്റ്റ്‌ ചെയ്ത അമൂല്യ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

"അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം. അവള്‍ക്ക് ജാമ്യം കിട്ടരുത്. ഞാനവളെ സംരക്ഷിക്കില്ല" എന്നാണ് അവളുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞതെന്നും യെദ്യൂരപ്പ പറഞ്ഞു.അമുല്യയടക്കമുള്ള ആളുകളെ വളര്‍ത്തികൊണ്ടുവരികയാണ് ചില സംഘങ്ങള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം.അപ്പോള്‍ മനസ്സിലാവും ആരാണ് അവരെ പിന്തുണക്കുന്നതെന്ന്. അമുല്യയ്ക്ക് നക്‌സല്‍ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ട്.അമുല്യയെ ശിക്ഷിക്കണം. എന്നിട്ട് അവരുടെ സംഘടനക്കെതിരേയും നടപടികളുണ്ടാവണം", യെദ്യൂരപ്പ പറഞ്ഞു. 
 
മുഖ്യമന്ത്രി ഇത് പറഞ്ഞതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.അമൂല്യ പങ്കെടുത്ത പരിപാടിയുടെ സംഘാടകര്‍ അവര്‍ക്ക് അമൂല്യയുമായുള്ള ബന്ധം തുടങ്ങി എല്ലാ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.നക്സല്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേവലം രാഷ്ട്രീയ ആരോപണം അല്ലെന്ന് ഉറപ്പാണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമമാകും പോലീസ് നടത്തുക.അമൂല്യയെ പിന്തുണച്ച് രംഗത്ത് വരുന്നവരെയും പോലീസ് നിരീക്ഷിക്കുകയാണ്.വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.

Trending News