ലക്നൌ: ഇത്തവണത്തെ ദീപാവലി ആഘോഷം ഗംഭീരമാക്കാന്‍ അയോദ്ധ്യവാസികളോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ആഹ്വാനം.
ദീപാവലിയോടനുബന്ധിച്ച് സരയൂ നദീ തീരത്ത് വൻ ആഘോഷം സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രി സഭയിെല എല്ലാ അംഗങ്ങളും ആഘോഷത്തിൽ പങ്കുചേരും.
അയോധ്യ അലങ്കരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും യോഗം കഴിഞ്ഞ ആഴ്ച വിളിച്ചു കൂട്ടിയിരുന്നു. യോഗത്തില്‍ അയോദ്ധ്യയിലെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി.
അയോദ്ധ്യയിലെ പ്രധാന പരിപാടി ഒക്ടോബര്‍ 18 ന് ആയിരിക്കും. ദീപാവലി ദിനത്തില്‍ മുഖ്യമന്ത്രി ഗൊരഖ്പൂരിലായിരിക്കും. അവിടെ അദ്ദേഹം ഗോരഖ് നാഥ് ക്ഷേത്രത്തില്‍ പൂജ നടത്തും.
എന്നാല്‍ തര്‍ക്കത്തിലിരിക്കുന്ന രാമ ജന്മഭുമിയില് അലങ്കാരങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല എന്നും അധികൃതര്‍ അറിയിച്ചു.