കുളക്കടവില്‍ പീഡനം; പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്

2013 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  

Last Updated : Jul 31, 2019, 09:08 AM IST
കുളക്കടവില്‍ പീഡനം; പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്

മലപ്പുറം: കുളിക്കാന്‍ പുഴയില്‍ പോയ വിദ്യാര്‍ത്ഥിനിയെ കടവില്‍വെച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് കോടതി ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചു. 

മലപ്പുറം അരീക്കോട് വിളയില്‍ അബ്ദുള്‍ സലാമിനെയാണ് കോടതി കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. മലപ്പുറം മഞ്ചേരി പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.

കേസില്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും പ്രതി നല്‍കണം. ഈ തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞു.

2013 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പുഴയില്‍ കുളിക്കാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കടവില്‍ വച്ച് അബ്ദുള്‍ സലാം ബലാത്സംഗം ചെയ്യുകയാണ് ചെയ്തത്. 

ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ കേസിലാണ് പ്രതിയെ ജീവിതാവസാനം വരെ തടവു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

Trending News