സിമന്റിന് വീണ്ടും വില കൂട്ടാനുള്ള തയ്യാറെടുപ്പുകളുമായി കമ്പനികള്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ചാക്കിന് 16 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചാക്കിന് ആറ് മുതല്‍ ഏഴ് രൂപ വരെ കൂട്ടി. പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
ഇത്തവണ ഒരു ചാക്ക് സിമന്റിന് പത്ത് മുതല്‍ 15 രൂപ വരെ കൂട്ടാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. രാജ്യത്ത് വടക്കു കിഴക്കന്‍ മേഖലകളേയും ദക്ഷിണേന്ത്യയിലുമായിരിക്കും സിമന്റിന്റെ വില കാര്യമായി ഉയരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറ്റിടങ്ങളില്‍ വില വര്‍ധനയുണ്ടാകില്ല.
അടുത്ത ദിവസങ്ങളില്‍ തന്നെ പുതുക്കിയ വില സംബന്ധിച്ച് കമ്പനികള്‍ തീരുമാനം പുറത്തുവിടും. സിമന്റ് വില ഉയരുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളേയും അത് സാരമായി തന്നെ ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...