Chandy Oommen| കാപസുകളിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

എസ്.എഫ്.ഐ അക്രമങ്ങൾ അഴിച്ചുവിട്ടു ജനാധിപത്യത്തെ ക്യാംപസുകളിൽ നിന്നും അകത്തി നിർത്തുകയാണ് എന്നും ചാണ്ടി ഉമ്മൻ

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 04:25 PM IST
  • AISF വനിതാ നേതാവിന് നേരെ നടത്തിയ അതിക്രമത്തിൽ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി എടുക്കണം
  • സ്വാതന്ത്ര്യം ജനാധിപത്യം,സോഷ്യലിസം എന്ന് നാഴികക്ക് നാൽപതുവട്ടം മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐ അക്രമം അഴിച്ചു വിടുന്നു
  • എസ് എഫ് ഐ, കേരളത്തിൽ നടത്തുന്നത് വിദ്യാർത്ഥി വഞ്ചനയനെന്നും അദ്ദേഹം പറഞ്ഞു.
Chandy Oommen| കാപസുകളിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

Trivandrum: സംസ്ഥാനത്തെ കോളേജ് ക്യാംപസുകളിൽ  ജനാധിപത്യം പുനസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് ചാണ്ടി ഉമ്മൻ. എ.ജി യൂണിവേഴ്സിറ്റിയിൽ നടന്ന എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തെ മുൻ നിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ജനാധിപത്യം,സോഷ്യലിസം എന്ന് നാഴികക്ക് നാൽപതുവട്ടം മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐ അക്രമങ്ങൾ അഴിച്ചുവിട്ടു ജനാധിപത്യത്തെ ക്യാംപസുകളിൽ നിന്നും അകത്തി നിർത്തുകയാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സ്, തിരുവനന്തപുരത് നടത്തിയ നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹം.

Also Read: SFI-AISF: എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ കോട്ടയം ഡിവൈഎസ്പിക്ക് അന്വേഷണചുമതല

ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ജനാധിപത്യ സംഘടനകൾക്ക് ഒപ്പം നിന്ന്  എബിവിപി യോട്  പോരാടുന്ന എസ് എഫ  ഐ,  കേരളത്തിൽ നടത്തുന്നത് വിദ്യാർത്ഥി വഞ്ചനയനെന്നും അദ്ദേഹം പറഞ്ഞു. 
 
 
AISF വനിതാ നേതാവിന് നേരെ നടത്തിയ അതിക്രമത്തിൽ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു വർഗീയ വിഭജനം നടത്തി ഇന്ത്യ യെ പല തട്ടുകളായി വിഭജിച്ച് പിന്നോട്ട് കൊണ്ടുപോകുന്ന ബിജെപി  അയ്യായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ഭാരത സംസ്കാരത്തിനും ,ദർശനങ്ങളും കടക വിരുദ്ധമായി പ്രവർത്തിക്കുകയാണ് എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News