Congress: 'ബോംബെറിയാനും ഓഫീസുകൾ ആക്രമിക്കാനും കോൺ​ഗ്രസിന് അറിയാം'; എന്നാൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ സുധാകരൻ

Congress: സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. എന്നാൽ, അക്രമത്തെ കോൺ​ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 12:12 PM IST
  • എൽഡിഎഫിന്റെ ആക്രമണങ്ങൾക്ക് ജനം തിരിച്ചടി നൽകും
  • അതിന് ഉദാഹരണമാണ് തൃക്കാക്കര
  • സില്‍വര്‍ ലൈന്‍ എന്ന് വില കൊടുത്താലും നടപ്പിലാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ടു പോകേണ്ടിവന്നു
  • ഈ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പതനത്തിന് സമയമായെന്നും സുധാകരൻ പറഞ്ഞു
Congress: 'ബോംബെറിയാനും ഓഫീസുകൾ ആക്രമിക്കാനും കോൺ​ഗ്രസിന് അറിയാം'; എന്നാൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിന് അറിയാം. സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. എന്നാൽ, അക്രമത്തെ കോൺ​ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. 'ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ജനാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. ഞങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല' കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫിന്റെ ആക്രമണങ്ങൾക്ക് ജനം തിരിച്ചടി നൽകും. അതിന് ഉദാഹരണമാണ് തൃക്കാക്കര. സില്‍വര്‍ ലൈന്‍ എന്ന് വില കൊടുത്താലും നടപ്പിലാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ടു പോകേണ്ടിവന്നു. ഈ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പതനത്തിന് സമയമായെന്നും സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് ഉണ്ടായതെന്നും സുധാകരൻ പറഞ്ഞു. വിമാനത്താവളത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു. പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ, പ്രതിഷേധത്തെ തള്ളി പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇപി ജയരാജനാണ് തല്ലിയതെന്നും കെ സുധാകരൻ പറഞ്ഞു.

ALSO READ: Indigo report: 'ഭീഷണി മുഴക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു'; പോലീസിന് റിപ്പോർട്ട് നൽകി ഇൻഡി​ഗോ

വിമാനത്തിനുള്ളിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ ഭീഷണിമുഴക്കി പാഞ്ഞടുത്തുവെന്ന് ഇൻഡി​ഗോ പോലീസിന് റിപ്പോർട്ട് നൽകി. പ്രാദേശിക ഭാഷയിൽ ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇവർ പാഞ്ഞടുക്കുകയുമായിരുന്നെന്നാണ് ഇൻഡി​ഗോ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് ഇൻഡി​ഗോ പോലീസിന് നൽകിയിരിക്കുന്നത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നാണ് കോൺ​ഗ്രസിന്റെ വാദം. എന്നാൽ, പ്രതിഷേധക്കാർ ഭീഷണി മുഴക്കുകയും മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നുമാണ് ഇൻഡി​ഗോ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ ഇപി ജയരാജൻ വിമാനത്തിൽ വച്ച് തള്ളിയിരുന്നു. സംഭവത്തിൽ ഡിജിസിഎയ്ക്കും ഇൻഡി​ഗോ റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേക്കാരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുദ്രാവാക്യം വിളി തുടർന്നുവെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് ഇൻഡി​ഗോ നൽകിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്. പ്രതിഷേധക്കാരെ ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News