Prathapa Varma Thampan : കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രതാപ വർമ്മ തമ്പാൻ അന്തരിച്ചു

Prathapa Varma Thampan Passes Away : ശുചിമുറിയിൽ വീണ് പരിക്കേറ്റതിന് തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം. 63 വയസായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 07:51 PM IST
  • കൊല്ലം ഡിസിസി അധ്യക്ഷനായിട്ട് ചുമതല വഹിച്ചിട്ടുണ്ട്.
  • 2001 നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചാണ് പ്രതാപ വർമ്മ ചാത്തന്നൂരിന്റെ പ്രതിനിധി നിയമസഭയിലേക്കെത്തുന്നത്.
  • 547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവിന്റെ വിജയം.
Prathapa Varma Thampan : കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രതാപ വർമ്മ തമ്പാൻ അന്തരിച്ചു

കൊല്ലം : കെപിസിസി ജനറൽ സെക്രട്ടറിയും ചാത്തന്നൂർ മുൻ എംഎൽഎമായിരുന്ന പ്രതാപ വർമ്മ തമ്പാൻ അന്തരിച്ചു. ശുചിമുറിയിൽ വീണ് പരിക്കേറ്റതിന് തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം. 63 വയസായിരുന്നു. കൊല്ലം ഡിസിസി അധ്യക്ഷനായിട്ട് ചുമതല വഹിച്ചിട്ടുണ്ട്.

2001 നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചാണ് പ്രതാപ വർമ്മ ചാത്തന്നൂരിന്റെ പ്രതിനിധി നിയമസഭയിലേക്കെത്തുന്നത്. 547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവിന്റെ വിജയം.

ALSO READ : രാഷ്ട്രീയത്തിന് അപ്പുറത്തെ മാതൃക: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ ഇടമൊരുക്കി സിപിഎം, ഇനി ഉദ്ഘാടനം മാത്രം ബാക്കി

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിന്റെ ഭാഗമായ പ്രതാപ വർമ്മ 80കളുടെ തുക്കത്തിൽ കെ എസ് യുവിന്റെ സംസ്ഥാന നേതൃനിരയിലേക്കെത്തിച്ചേർന്നു. തുടർന്ന് യൂത്ത് കോൺഗ്രസിലും കൊല്ലം ഡിസിസി കേന്ദ്രീമായ പ്രവർത്തിച്ചു. ദീപ തമ്പനാണ് ഭാര്യ.

സംസ്ഥാനത്ത് വീണ്ടും പ്രളയ സമാനമായ സ്ഥിഗതികൾ.

എറണാകുളം തൃശൂർ അതിർത്തിയിൽ കൂടി ഒഴുകുന്ന ചാലക്കുടി പുഴയിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്. പുഴ ഇരുകരയിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറാൻ ജില്ല ഭരണകൂടങ്ങളുടെ നിർദേശം. 2018ലെ പ്രളയ കാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ പേരും ക്യാമ്പുകളിലേക്ക് മാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം മഴ വീണ്ടും കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News