എതിര്‍പ്പുകള്‍ നിലനില്‍ക്കേ അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു. ഇതിന്‍റെ വിശദാംശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. പ്രസ്തുത പദ്ധതിയുടെ പാരിസ്ഥിതികാനുമതി നഷ്ടാമാകാതിരിക്കാനാണ് ഇപ്പോള്‍ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് സൂചന.

Last Updated : Aug 10, 2017, 10:36 AM IST
എതിര്‍പ്പുകള്‍ നിലനില്‍ക്കേ അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു. ഇതിന്‍റെ വിശദാംശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. പ്രസ്തുത പദ്ധതിയുടെ പാരിസ്ഥിതികാനുമതി നഷ്ടാമാകാതിരിക്കാനാണ് ഇപ്പോള്‍ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് സൂചന.

അതിരപ്പിള്ളി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം. മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം, വനഭൂമി വനേതരപ്രവർത്തങ്ങൾക്കായി വിനിയോഗിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കെഎസ്ഇബി പൂർത്തിയാക്കിട്ടുണ്ട്​. കേന്ദ്ര വൈദ്യുത അതോറിറ്റി, കേന്ദ്ര ജല കമ്മിഷൻ എന്നിവയുടെ പഠനത്തിന്‍റെ വെളിച്ചത്തിലാണ് പദ്ധതി സംസ്​ഥാനത്തിന് ഗുണകരമാകുമെന്ന്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞിരുന്നു. 

ട്രാന്‍സ്ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവയാണ് അതിരപ്പിള്ളി വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിന് കൈമാറിയിട്ടുമുണ്ട്. 

അതിരപ്പിള്ളി പദ്ധതിക്കു ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി ഏതാനും ദിവസത്തിനകം അവസാനിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതി റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. റദ്ദാക്കപ്പെട്ടാല്‍ അനുമതിയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടിവരും. ഇതിനു മുന്നോടിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

മുന്നണിക്കുള്ളില്‍നിന്ന് സിപിഐയും പുറത്തുനിന്നു പ്രതിപക്ഷവും പരിസ്ഥിതിപ്രവര്‍ത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Trending News