യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും റോഡ്‌ ഷോയിലും യെച്ചൂരി പങ്കെടുക്കും.  

Updated: Apr 18, 2019, 10:03 AM IST
യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

വയനാട്: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലോക്സഭ പ്രചാരണത്തിനായി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും.

ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും റോഡ്‌ ഷോയിലും യെച്ചൂരി പങ്കെടുക്കും.

ബത്തേരിയിലെ പരിപാടിക്കുശേഷം വണ്ടൂരിലും യെച്ചൂരിയുടെ പൊതുയോഗമുണ്ട്.  കേന്ദ്ര നേതാക്കളുടെ പര്യടനത്തെക്കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ആദ്യം യെച്ചൂരിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ലയെങ്കിലും പിന്നീടാണ് യെച്ചൂരി വരുമെന്ന കാര്യത്തില്‍ തീരുമാനമായത്.