സ്വര്‍ണ്ണക്കടത്ത് ആരോപണത്തിന്റെ പേരിൽ കലാപം നടത്തി മുഖ്യമന്ത്രിയെ രാജിവെപ്പിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.. സ്വർണ്ണം ആരാണ് അയച്ചത് ആരാണ് കൈപ്പറ്റിയത് എന്ന് ഇത്രയും കാലമായി കണ്ടെത്തൻ കഴിഞ്ഞിട്ടില്ല. സ്വർണ്ണം അയച്ചയാൾ പ്രതിയാണോ ? സ്വീകരിച്ചയാൾ പ്രതിയാണോ എന്ന കാര്യം ഇപ്പോഴും അവശേഷിക്കുകാണ്. ശരിയായ അന്വേഷണത്തിന് സഹായകമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു.
ബി ജെ പിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് മനസിലാക്കിയതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണം അടക്കം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണ്. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിൽ ഇതായിരിന്നു മുഖ്യ പ്രചരണ വിഷയം. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതിയില്ല. പ്രശ്നം കുത്തിപ്പൊക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുതെന്നണ് ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം.
സ്വപ്ന നൽകിയ മൊഴിയിൽ നിറയെ വൈരുദ്യമാണ്. നേരത്തെ കൊടുത്ത 164 ൽ നിന്ന് വ്യത്യാസ്ഥമാണ് ഇപ്പോൾ നൽകിയ മൊഴി. ശിവശങ്കറിന് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞു പിന്നെ അതുമാറ്റി. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്ന് ഒന്നര വർഷം മുൻപ് മൊഴി നൽകി. കുടുംബവുമായി വ്യക്തി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞു. മൊഴിമാറ്റത്തിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചു. ശിവ ശങ്കറിന് ബന്ധമില്ലെന്ന് എട്ട് തവണ മൊഴി നൽകിയിട്ടുണ്ട്. അത് വിശ്വസനീയമാണോ എന്ന് കോടതി പരിശോധിക്കണം.
മുഖ്യമന്ത്രിയേയും കുടുംബത്തയും ലക്ഷ്യം വച്ച് പ്രചരണം നടക്കുന്നതിൽ ഗൂഢാലോചനയുണ്ട്. അത് സർക്കാർ കണ്ടെത്തണം. ഇത്തരം ആരോപണങ്ങളെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തി നേരിടും. വിപുലമായ പ്രചരണ പരിപാടികൾ നടത്തും. ദിവസങ്ങൾ വീതിച്ചെടുത്ത് സമരമാണ് ബിജെപിയും യൂഡിഎഫും നടത്തുന്നത്. സമരം കൊണ്ട് ബി ജെ പിക്ക് ഗുണം കിട്ടിയില്ലെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...