പാർട്ടി മാറിയോ? സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നെയും വിവാദ പതാക ഗാനം, സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല

ജയ് പതാകെ രക്തപതാകെ എന്ന് തുടങ്ങുന്ന ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ സിപിഎമ്മിനെ പാർട്ടിക്കാർ തന്നെ പച്ചക്ക് വിമർശിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 04:35 PM IST
  • ഹിന്ദുത്വ അജണ്ടകൾക്ക് പിന്നാലെ സിപിഐ എം പോകുന്നതിന് തെളിവാണ് പതാക ഗാനം എന്നാണ് വിമർശനം
  • എറണാകുളം ജില്ലാ സമ്മേളനത്തിലും പാട്ടിനെതിരെ വിമർശനം ഉണ്ടായിരുന്നു
  • ചൊവ്വാഴ്ച രാവിലെ 9.30-ന് മറൈൻ ഡ്രൈവിൽ പതാക ഉയർത്തി സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
പാർട്ടി മാറിയോ? സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നെയും വിവാദ പതാക ഗാനം, സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല

എറണാകുളം:  ജില്ലാ സമ്മേളനത്തിൽ വിവാദമായ പതാക ഗാനം ഇത്തവണ സംസ്ഥാന സമ്മേളനത്തിലും വിവാദ വെടി പൊട്ടിച്ചു. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനനന്ദൻ പതാക ഉയർത്തിയപ്പോഴാണ് ഗാനം ആലപിച്ചത്.

ജയ് പതാകെ രക്തപതാകെ എന്ന് തുടങ്ങുന്ന ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ സിപിഎമ്മിനെ പച്ചക്ക് വിമർശിക്കുന്നുണ്ട്. നേരത്തെ എറണാകുളം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ,  എന്നിവരുടെ സാനിധ്യത്തിൽ പതാക ഗാനം അവതരിപ്പിച്ചപ്പോൾ അന്നത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

 ഹിന്ദുത്വ അജണ്ടകൾക്ക് പിന്നാലെ സിപിഐ എം പോകുന്നതിന് തെളിവാണ് പതാക ഗാനം എന്നാണ് ഉയരുന്ന വിമർശനം. രാഹുൽ ഗാന്ധിയുടെ ഹിന്ദു രാജ്  പരാമർശം സിപിഐഎം വലിയതോതിൽ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നു. 

കോൺഗ്രസ് ബി ജെ പി യുടെ പിന്നാലെ പോകുന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ പരാമർശം എന്ന് മുഖ്യമന്ത്രി അടക്കം വിമർശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസും വിഷയം രാഷ്ട്രീയമായി ഉന്നയിക്കും.

ചൊവ്വാഴ്ച രാവിലെ 9.30-ന്  മറൈൻ ഡ്രൈവിൽ പതാക ഉയർത്തിയതോടെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. കോവിഡ് സാഹചര്യത്തിൽ അധികം ആളുകളെ പങ്കെടുപ്പിക്കാതെയായിരുന്നു പതാക ഉയർത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News