സഹകരണ മേഖലയിലെ പ്രതിസന്ധി: കേരളത്തില്‍ നിന്നുള്ള സർവകക്ഷി സംഘത്തിന് സന്ദർശാനുമാതി നിഷേധിച്ച പ്രധാനമന്ത്രിയുടെ സമീപനം അപലപനീയമെന്ന് രമേശ്‌ ചെന്നിത്തല

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് സന്ദർശാനുമാതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം അപലപനീയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

Last Updated : Nov 23, 2016, 06:59 PM IST
സഹകരണ മേഖലയിലെ പ്രതിസന്ധി:  കേരളത്തില്‍ നിന്നുള്ള സർവകക്ഷി സംഘത്തിന് സന്ദർശാനുമാതി നിഷേധിച്ച പ്രധാനമന്ത്രിയുടെ സമീപനം അപലപനീയമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് സന്ദർശാനുമാതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം അപലപനീയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാണെന്ന് ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. 

എം.പിമാരുടെ സന്ദർശനം കൊണ്ടും ഗുണം നേരിടാഞ്ഞത് കൊണ്ടാണ് കേരളത്തിൽ നിന്നും സർവകക്ഷി സംഘം പോകാൻ തീരുമാനിച്ചത്. നിഷേധാത്മകമായി ഈ നടപടി പ്രധാനന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമസഭ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.

Trending News