തിരുവനന്തപുരം: ഇലക്ട്രൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വലിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ട് കേസ് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അനാവശ്യമായി ഭരണഘടനാ സ്ഥാപനങ്ങളിൽ കൈകടത്തുകയാണെന്നും ഇത് ആശങ്ക വർദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് കാര്യത്തിൽ ജനങ്ങൾക്കും ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്റൽ ബോണ്ട് രാജ്യങ്ങളുടെ ഏറ്റവും വലിയ അഴിമതിയാണെന്ന കാര്യം എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ട് വന്ന സമയത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ രീതിയിൽ എതിർത്തിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.