കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം: ഇ.പി ജയരാജന്‍

കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇപി ജയരാജന്‍.  

Last Updated : Dec 20, 2019, 12:36 PM IST
  • കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇപി ജയരാജന്‍.
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവന.
കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം: ഇ.പി ജയരാജന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇപി ജയരാജന്‍.  

ഒരു മന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് കര്‍ണാടക മന്ത്രി പറഞ്ഞത്, ജനങ്ങള്‍ വാസ്തവം മനസിലാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ജനകീയശക്തിയുടെ പ്രതികരണങ്ങള്‍ ഉണ്ടാവും, ഇ.പി. ജയരാജന്‍ പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ഒരു മന്ത്രിതന്നെ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവന. പോലീസ് സ്റ്റേഷന് തീയിടുമെന്ന ഘട്ടത്തിലാണ് പോലീസ് വെടിവെയ്പ്പ് നടത്തിയത് എന്നും കര്‍ണാടക മന്ത്രി പറഞ്ഞിരുന്നു. 

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെയും ഇ.പി ജയരാജന്‍ അപലപിച്ചു. 

മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളടക്കം മുപ്പതോളം മാദ്ധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പോലീസ് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നടപടി. പോലീസെത്തി മാധ്യമപ്രവര്‍ത്തകരോട് സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയും പിന്നീട് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സംഭവത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Trending News