എറണാകുളം കിൻഫ്ര വ്യവസായ പാർക്കിൽ തീപിടിത്തം

അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. തീയണക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 09:45 AM IST
  • സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്
  • തീപിടിത്തം ഉണ്ടായ സമയത്ത് ഇവിടെ ജോലിക്കാരുണ്ടായിരുന്നു
  • ഇവരെ എല്ലാവരെയും സുരക്ഷിതമായി മാറ്റി
  • തീപിടിത്തതിൻ്റെ കാരണം വ്യക്തമല്ല
എറണാകുളം കിൻഫ്ര വ്യവസായ പാർക്കിൽ തീപിടിത്തം

കൊച്ചി: എറണാകുളം കളമശ്ശേരി കിൻഫ്ര വ്യവസായ പാർക്കിൽ വൻ തീപിടുത്തം. വ്യവസായ പാർക്കിനുള്ളിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് തീപിടത്തമുണ്ടായത്. രാവിലെ 6.30ഓടെയാണ് തീപിടുത്തമുണ്ടായത്. സു​ഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. തീയണക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടിത്തം ഉണ്ടായ സമയത്ത് ഇവിടെ ജോലിക്കാരുണ്ടായിരുന്നു. ഇവരെ എല്ലാവരെയും സുരക്ഷിതമായി മാറ്റി. തീപിടിത്തതിൻ്റെ കാരണം വ്യക്തമല്ല. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിയിൽ വൻ തോതിൽ സൂക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News