നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

തൃശൂര്‍ സ്വദേശിയായ ജിജി, ചെന്നൈ സ്വദേശികളായ മധുഭാസ്‌കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂസ് എന്നിവരെ കൊച്ചി വൈറ്റിലയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.  

Last Updated : Jan 19, 2020, 12:20 PM IST
നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

കൊച്ചി: നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം കൊച്ചിയില്‍ പിടിയില്‍.

തൃശൂര്‍ സ്വദേശിയായ ജിജി, ചെന്നൈ സ്വദേശികളായ മധുഭാസ്‌കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂസ് എന്നിവരെ കൊച്ചി വൈറ്റിലയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.

അഞ്ച് നക്ഷത്ര ആമകളെയാണ് ഇവരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്‍റെ പെരുമ്പാവൂര്‍ റെയിഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Trending News